Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
രണ്ടുപേരും വീട്ടീന്ന് ഇറങ്ങും..ഞാൻ സ്വല്പം വൈകിയാണ് പോകാറുള്ളത് ..മീറ്റിങ് ഉള്ള ദിവസം മാത്രം നേരത്തെ പോകും !
ഉമ്മറത്തേക്ക് ചെന്നതും മുറ്റത്ത് സൈക്കിളും ചവിട്ടി നീങ്ങുന്ന റോസ്‌മോളെ കണ്ടു . എക്സ്ട്രാ ടയറുകൾ ഉള്ള കൊച്ചു സൈക്കിൾ ആണ് . വീട്ടിൽ ഉള്ളത് പോരാഞ്ഞിട്ട് ഇവിടെ വന്നാൽ ചവിട്ടാൻ വേണ്ടി വാശിപിടിച്ചു വാങ്ങിയതാണ് . ആദിക്കും വന്നാൽ ഇതുതന്നെയാണ് പണി .
"ചാച്ചാ ..ഉമ്മ്ഹ .."
എന്നെക്കണ്ടതും കൈകൊണ്ട് ഫ്ളയിങ് കിസ് തന്നുകൊണ്ട് അവള് സൈക്കിൾ ഒന്ന് നിർത്തി .
"ആഹ്..ആഹ്..അങ്ങനെ അങ്ങ് പൊക്കോ ..ഇവിടെ നിന്നെ വേണ്ട "
ഞാൻ അവളെനോക്കി ചിരിച്ചുകൊണ്ട് ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു . അതിനു മറുപടി ഒന്നും പറയാതെ അവള് കൊഞ്ഞനം കുത്തികൊണ്ട് പിന്നെയും സൈക്കിൾ ചവിട്ടി നടന്നു .
ഞാൻ ആ സമയം കൊണ്ട് ചുമ്മാ ന്യൂസ് പേപ്പർ ഒകെ ഒന്ന് ഓടിച്ചു നോക്കി . സ്പോർട്സ് പേജും ഫ്രണ്ട് പേജും മാത്രമേ കാര്യമായിട്ട് വായിക്കുന്ന ശീലം ഉള്ളു . അതൊക്കെ അങ്ങനെ നോക്കിയിരിക്കെ സൈക്കിൾ ചവിട്ടുന്ന പരിപാടി ഒകെ അവസാനിപ്പിച്ചുകൊണ്ട് റോസ്‌മോള് ഉമ്മറത്തേക്ക് ഓടിപ്പാഞ്ഞു കയറി ..
"ചാച്ചാ..കക്കു ശീ പോണം ..."
അവള് കൊഞ്ചികുഴഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു .
"പൊക്കോ ...അവിടെ അല്ല ഉള്ളത് .."
ഞാൻ അവളെ മൈൻഡ് ചെയ്യാതെ ആരോടെന്നില്ലാതെ പറഞ്ഞു .
"ചാച്ചനും വാ ..പൊന്നുനു ഒറ്റക്ക് പേടി...യാ "
അവള് എന്റെ മടിയിലിരുന്ന് ചിണുങ്ങി . അതോടെ ഇരുന്നു പ്രേശ്നമാക്കണ്ട എന്നുകരുതി അവളെയും നിലത്തിറക്കികൊണ്ട് ഞാൻ ബാത്റൂമിലോട്ടു പോയി
💬 Comments
View all comments