0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
കൊടുക്ക് ..." അവള് അതുകേട്ട് ദേഷ്യം വന്നപോലെ പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തള്ളി .. "നീ എന്തിനാ അതിനു ചൂടാവുന്നെ ..." അവളുടെ പെട്ടെന്നുള്ള ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . "എന്താ എനിക്ക് ചൂടാവാനും പാടില്ലേ ?" അവള് അതിനു തിരിച്ചു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ മിസ്സ് അങ്ങനെയാണ് .. "ആയിക്കോ..എന്റെ അടുത്തു എന്തിനാ ചൂടാവുന്നെ എന്ന ചോദിച്ചത് .."
ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിക്കാൻ നോക്കിയെങ്കിലും കക്ഷി എന്റെ കൈ തട്ടിക്കളഞ്ഞു ."ശെടാ ...ഇത് കൊള്ളാലോ " ഞാൻ അത് കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .. "ദേ ചുമ്മാ സീൻ ഇടല്ലേ മഞ്ജുസേ..പണ്ടൊക്കെ ആയിരുന്നേൽ ഒരു രസം ഉണ്ട് " ഞങ്ങളുടെ പ്രണയ ദിനങ്ങൾ ഓർത്തുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു..അന്നൊക്കെ ഡെയിലി എന്തേലും പറഞ്ഞു തെറ്റലും പിണക്കവും ഒകെ പതിവാണ് .. "അതെന്താ ഇപ്പൊ നിനക്കു എന്നെ വേണ്ടേ ?" എന്റെ ഡയലോഗ് കേട്ടതഹും അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി . "അടുത്ത കുരിശു ..നീ എന്തിനാ കുരിപ്പേ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നെ.." ഞാൻ അതുകേട്ടു തലചൊറിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . "നിനക്കു ഇടക്ക് ആ പഴയ അലമ്പ് സ്വഭാവം വരുന്നുണ്ട് ..." അവള് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു ഞാൻ പിന്നെയും ഓരോന്ന് പറഞ്ഞു . "എന്റെ സ്വഭാവത്തിന് എന്താടാ കൊഴപ്പം ?" അത് കേട്ടതും ചൂണ്ടയിൽ കൊളുത്തിയ മീനിനെ പോലെ അവള് മിണ്ടിത്തുടങ്ങി .. "ഇതുതന്നെയാ കൊഴപ്പം ..എന്തേലും പറഞ്ഞ അപ്പൊ ചാടിക്കോളും " ഞാൻ മയത്തിൽ പറഞ്ഞു

💬 Comments

View all comments