0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 719
മായേച്ചിയുടെ മറുപടികെട്ടു മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു . "ഹി..ഹി സത്യം പറ മോളെ ..വേറെന്തോ ഉദ്ദേശം അല്ലെ ?" മായേച്ചി മറുതലക്കൽ ചിരിയോടെ തിരക്കിയതുകേട്ടു മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു . "പോടീ ...അതൊന്നും അല്ല ..അവനു ശരിക്കും വയ്യ ..നല്ല ഫീവർ ഉണ്ട് " മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു . "ഓ ഓ ..വിശ്വസിച്ചു വിശ്വസിച്ചു ...നടക്കട്ടെ " മായേച്ചി പിന്നെയും മഞ്ജുസിനെ ഒന്ന് താങ്ങി . "എടി സത്യമാടി ...നിനക്കെന്താ എന്നെ വിശ്വാസമില്ലാത്ത പോലെ ?" മഞ്ജുസ് നിസ്സഹായതയോടെ തിരക്കി . ബാത്റൂമിലെ ഡോർ അടക്കാത്ത കാരണം എനിക്കും അവരുടെ സംസാരമൊക്കെ കേൾക്കാം . "ശരി ശരി ...വിശ്വസിച്ചു ...അപ്പൊ നിന്നെ കാത്തിരിക്കേണ്ട എന്നല്ലേ .." മായേച്ചി ചിരിയോടെ തിരക്കി . "ആഹ്...ഇന്നെങ്കിലും സ്വന്തം വണ്ടിയിൽ പോ ..." മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസും ചിരിച്ചു , പിന്നെ വേഗം കാൾ കട്ടാക്കി ജസ്റ്റ് ഒന്ന് മുടിയൊക്കെ ചീകിവെച്ചു ഒരുങ്ങി . കോളേജിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച കാരണം മേക്കപ്പ് ഒന്നും ഇടാൻ നിന്നില്ല. അപ്പോഴേക്കും ഞാൻ ബ്രെഷ് ചെയ്തു തിരികെ എത്തി . കസേരയിൽ കിടന്ന ടവൽ എടുത്തു മുഖം തൂടച്ച ശേഷം  ഞാൻ വീണ്ടും ബെഡിലേക്ക് ചെന്നിരുന്നു മുഖം കുനിച്ചിരുന്നു . അത് നോക്കികൊണ്ട് തന്നെ മഞ്ജു എന്റെ അടുത്തായി വന്നിരുന്നു . പിന്നെ പയ്യെ എന്റെ തോളിലേക്ക് അവളുടെ ഇടം കൈ ചേർത്തു. "ഹ്മ്മ് ...ഒട്ടും വയ്യേ ?" മറുകൈകൊണ്ട് എന്റെ മുഖം നേരെ പിടിച്ചു മഞ്ജുസ് പയ്യെ തിരക്കി . ഞാൻ അതിനു ഇല്ലെന്ന ഭാവത്തിൽ കണ്ണിറുക്കി . "എന്ന എണീക്ക്...നമുക്ക് പോവാം .." മഞ്ജുസ് വീണ്ടും പറഞ്ഞു എഴുനേറ്റു..പിന്നെ എന്നെയും പിടിച്ചെണീപ്പിച്ചു . പിന്നെ ഷോർട് മാറ്റി വേഗം ഒരു പാന്റ്സ് എടുത്തിട്ട് ഞാൻ റെഡിയായി . അങ്ങനെ പയ്യെ അവൾക്കൊപ്പം സ്റ്റെയർ കേസ് ഒകെ ഇറങ്ങി താഴെയെത്തി . വീട് ഒകെ ജസ്റ്റ് ഒന്ന് ലോക്ക് ചെയ്തു മഞ്ജുസിന്റെ കാറിൽ കയറി നേരെ ഡോക്റ്ററുടെ ക്ലിനിക്കിൽ പോയി . അവിടെ

💬 Comments

View all comments