0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
പ്രിൻസിക്കായിരുന്നു . ലീവ് പറയാൻ വേണ്ടിയാണു വിളി . പതിവിൽ കവിഞ്ഞ ഭവ്യതയോടെ മഞ്ജുസ് ഒരാളോട് ഫോണിൽ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് . അങ്ങനെ പ്രിൻസിയെ അവള് സോപ്പിട്ടു ലീവ് ഒപ്പിച്ചെന്നു തോന്നുന്നു . മുഖ ഭാവവും സംസാരവും ഒകെ കണ്ടു എനിക്ക് അങ്ങനെയാണ് തോന്നിയത് . അപ്പോഴേക്കും ഞാൻ ബെഡിൽ എണീറ്റിരുന്നു . സാമാന്യം നല്ല പനി തന്നെയാണ് .  ശരീരം ആകെക്കൂടി തളർന്ന ഒരു ഫീൽ . അതുകൊണ്ട് തന്നെ ഇരു കൈവെള്ളകൊണ്ടു മുഖം പൊത്തി ഞാനൊരു ദീർഘ ശ്വാസം എടുത്തു . പിന്നെ മുഖമൊന്നു സ്വയം തടവിക്കൊണ്ട് മഞ്ജുസിനെ നോക്കി . "എന്താടാ ?" എന്റെ നോട്ടം കണ്ടു മൊബൈലും കയ്യിൽ പിടിച്ചുകൊണ്ട് അവള് അടുത്തേക്കുവന്നു . "ഒന്നും ഇല്ല ...വയ്യ അതന്നെ " ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു . "എന്ന എളുപ്പം റെഡി ആവ് ...ചുമ്മാ നേരം കളയല്ലേ " മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു . "റെഡി ആവാൻ ഒന്നും ഇല്ല ...ഒന്ന് ബ്രെഷ്  ചെയ്യണം , ഫുഡ് ഒന്നും കഴിക്കാൻ മൂഡില്ല " ഞാൻ പയ്യെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു .  ആകെക്കൂടി ഒരു ക്ഷീണം പിടിച്ച പോലെ !
"ഞാൻ മായക്കു ഒന്ന് വിളിക്കട്ടെ ഡാ ..ഇന്ന് വരുന്നില്ലെന്ന് പറയാനാ ..അല്ലെങ്കിൽ അവള് എന്നെയും കാത്തു അവിടെ നിക്കും " മഞ്ജുസ് പെട്ടെന്ന് എന്തോ ഓര്മിച്ചുകൊണ്ട് എന്നോടായി പറഞ്ഞു . "ഹ്മ്മ്...' ഞാൻ മൂളികൊണ്ട് പയ്യെ നടന്നു

💬 Comments

View all comments