0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ശബ്ദം പുറത്തു വന്നില്ല. ഒടുക്കം പെണ്ണ് കയ്യിൽ കേറി കടിക്കുന്നതിന് മുൻപേ ഞാൻ തന്നെ പിടിവിട്ടു .ഭാഗ്യത്തിന് പൊന്നൂസ് പ്രതികാരം ഒരു അടിയിൽ ഒതുക്കി . എന്റെ തുടയിൽ അവള് പയ്യെ ഇടിച്ചു എന്നെ തിരിഞ്ഞുനോക്കികൊണ്ട് പെണ്ണ് കണ്ണുരുട്ടി . "മിസ്  ഓടിക്കോ ?" വണ്ടി ഓടിക്കാൻ ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നിയപ്പോ ഞാൻ മഞ്ജുസിനെ നോക്കി . "അയ്യടാ ..." അവൾ അതുകേട്ടു മുഖം ഒന്ന് വക്രിച്ചു . "പ്ലീസ് എടി മുത്തേ .." ഞാൻ പിന്നെയും ഒന്ന് സോപ്പിട്ടു .  പിള്ളേര് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചയൊക്കെ നോക്കിയിരിപ്പാണ് . "ഇല്ലെടാ മുത്തേ ..." അവളും അതിനു ചിരിയോടെ മറുപടി നൽകി . അതോടെ ഗിയർ ഒന്ന് ഷിഫ്റ്റ് ചെയ്തു ഞാൻ ഒന്നു അവളെ നോക്കി പേടിപ്പിച്ചു. പിന്നെ സ്വല്പം വേഗത്തിൽ വിട്ടു . അപ്പോഴേക്കും മൂഡ്  ഒകെ ശരിയായി വന്നിരുന്നു . തമാശകളൊക്കെ പറഞ്ഞു ഞങ്ങള് വൈകീട്ടോടെ ഒറ്റപ്പാലത്തെ മഞ്ജുസിന്റെ വീട്ടിലെത്തി .  മഞ്ജുസിന്റെ അച്ഛനും   അമ്മയും മുത്തശ്ശിയും ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്തുണ്ടായിരുന്നു .
"കാർ വീട്ടുമുറ്റത്തു എത്തിയപ്പോഴേ കാറിൽ നിന്നും പൊന്നൂസ് ഒച്ചയും വിളിയും തുടങ്ങി . "ഗ്രാൻഡ്‌പാ...." "ചോഭ ..." അവരെ നോക്കി കൈവീശി പെണ്ണ് കൈവീശി .  ആദിയും സ്വല്പം ആവേശം കാണിച്ചു . കാറിൽ നിന്നിറങ്ങിയ ഉടനെ രണ്ടും കൂടി ഉമ്മറത്തേക്ക് ഓടി . "അമ്മമ്മ ...." എന്ന് വിളിച്ചുകൊണ്ട് ആദിയും മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി പൊന്നൂസും ഓടിച്ചെന്നു . പിള്ളേരെ വാരിയെടുത്തുകൊണ്ട്

💬 Comments

View all comments