0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
അവരും അതാസ്വദിച്ചു . അതൊക്കെ നോക്കി ഞാനും മഞ്ജുസും മുഖാമുഖം നോക്കി പുഞ്ചിരിച്ചു . "ഇപ്പൊ നമ്മളെ ആർക്കും വേണ്ടല്ലേ .." മഞ്ജുസിന്റെ തോളിൽ എന്റെ തോളുരുമ്മി ഞാൻ പയ്യെ ചിരിച്ചു . "നമ്മളെ അല്ല..നിന്നെ ..." അപ്പോഴും എന്നെ കളിയാക്കി അവളൊന്നു ചിരിച്ചു .പിന്നെ വീടെത്തിയ സന്തോഷത്തിൽ മുന്നോട്ടു നടന്നു .ഞാനും അവൾക്ക് പിന്നാലെ നടന്നു ചെന്നു. "ഉമ്മ്ഹ ...." മഞ്ജുസിന്റെ അച്ഛന്റെ കവിളിൽ ഉമ്മകൊടുത്തു റോസ്‌മോൾ സ്നേഹപ്രകടനം തുടങ്ങി . "ചുന്ദരിക്ക് സുഖം അല്ലെ ...." അവളുടെ നെറ്റിയിൽ സ്വന്തം നെറ്റി പയ്യെ ,മുട്ടിച്ചു മഞ്ജുസിന്റെ അച്ഛൻ തിരക്കി . "ഹ്മ്മ്..." നീട്ടിമൂളികൊണ്ട് പൊന്നൂസും ചിരിച്ചു ..പിന്നെ  പുള്ളിയുടെ കഴുത്തിൽ കൈചുറ്റി . മറുവശത്തു ആദിയെ മഞ്ജുസിന്റെ അമ്മയും എടുത്തു താലോലിക്കുന്നുണ്ട് . അതൊക്കെ നോക്കികൊണ്ട് ഞാനും മഞ്ജുവും  ഉമ്മറത്തേക്ക് കയറി. പതിവുപോലെ മഞ്ജുസ് ആദ്യം മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത് . "യ്യ്യോ..എന്റെ മുത്തശ്ശി ആകെ കോലം കെട്ടല്ലോ.." അവരെ കെട്ടിപിടിച്ചു ഇറുക്കികൊണ്ട് മഞ്ജുസ് പിള്ളേരെ പോലെ ചിണുങ്ങി . "പോടീ പെണ്ണെ ..." അതിനു അവരും ഒന്ന് ചിരിച്ചു . "ഇപ്പൊ എങ്ങനെ ഉണ്ട് ?" വയസായതുകൊണ്ടുള്ള മുത്തശ്ശിയുടെ  ബുദ്ധിമുട്ടുകളൊക്കെ ഓർത്തു മഞ്ജുസ് തിരക്കി അകന്നു മാറി . "കൊഴപ്പം ഒന്നും ഇല്യടി കുട്ട്യേ .." അതിനു അവരും ചിരിയോടെ മറുപടി നൽകി . "കുളിക്ക ..പോവാ ..." കുളത്തിൽ പോകുന്ന കാര്യം ഓര്മിച്ചെടുത്തു പൊന്നൂസ് മഞ്ജുസിന്റെ അച്ഛനെ നോക്കി . "അതൊക്കെ ഇനി നാളെ പോവാടി പെണ്ണെ ..ഇപ്പൊ വന്നല്ലേ ഉള്ളു

💬 Comments

View all comments