Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
നടിച്ചു അവളുടെ കവിളിൽ പയ്യെ കടിച്ചു ..
"ചാച്ചൻ നാളെ പോവുലോ ....അപ്പൊ എന്ത് ചെയ്യും ?"
പൊന്നൂസിനെ നോക്കി ഞാൻ പുരികം ഇളക്കി ..
"ഡാ നീ ഓരോന്ന് പറഞ്ഞു അതിനെ ഇനി പിരി കേറ്റിക്കൊ ട്ടോ ..."
പൊന്നൂസിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മന്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു .
"വേന്റ ...ചാച്ച പോന്റ .."
ഞാൻ പറഞ്ഞത് കേട്ട് പൊന്നൂസ് ഒന്ന് ചിണുങ്ങി .
".ഞാൻ പോവും ..നീ ഇവിടെ മഞ്ജുന്റെ കൂടെ നിന്നോ .."
അവളുടെ മൂക്കിൽ എന്റെ മൂക്ക് ഉരുമ്മിക്കൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും മഞ്ജുസ് മുറ്റത്തേക്കിറങ്ങി വന്നു .
"അപ്പൂ ...ഡാ ...മതി ഇങ്ങോട്ട് കേറ് .."
ചെക്കന്റെ മണ്ണുവാരിയുള്ള കളി കണ്ടു മഞ്ജുസ് ഒന്നുടെ പറഞ്ഞു നോക്കി . അവനു മണ്ണിലൊക്കെ കളിച്ചാൽ പെട്ടെന്ന് സ്കിൻ അലർജി ഉണ്ടാകാറുണ്ട് . അതുകൊണ്ട് മഞ്ജുസിനു അവന്റെ കാര്യത്തില് നല്ല ശ്രദ്ധയാണ് .
"'അമ്മ പൊക്കൊ..നാൻ ഇവിടെ കളിക്ക്യാ ..."
മഞ്ജുസിനെ തിരിഞ്ഞു നോക്കികൊണ്ട് ആദി ചിണുങ്ങി .
"വേണ്ട വേണ്ട ...മതി ..ഇങ്ങോട്ടു കേറ്.."
ആദിയെ നോക്കി ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് ദേഷ്യപ്പെട്ടു . ആദിയുടെ അടുത്ത് മാത്രം മഞ്ജുസ് അങ്ങനെ കോപിക്കാറില്ല . അവൻ എന്തേലും കുരുത്തക്കേട് കാണിച്ചാലും മഞ്ജു സീനാക്കില്ല .
"അത് അവിടെ കളിച്ചോട്ടെ മിസ്സെ..നിനക്കിതെന്തിന്റെ കേടാ ..."
പൊന്നൂസിനെയും എടുത്ത് പിടിച്ചുകൊണ്ട് ഞാൻ മഞ്ജുസിനടുത്തേക്ക് നീങ്ങി .
"എന്നിട്ട് അതിനു വയ്യാതെ ആയ നീ നോക്കോ?"
എന്റെ ചോദ്യം കേട്ട് മഞ്ജുസ് സ്വല്പം
💬 Comments
View all comments