Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
..."
അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് കാർത്തിയും പുഞ്ചിരിച്ചു .
"ഇനിയെങ്കിലും ഇഷ്ടമാണെന്നു വാ തുറന്നു പറയെടി ..ഞാൻ ഒന്ന് കേക്കട്ടെ ..."
അവളെ പ്രണയപൂർവം വരിഞ്ഞുമുറുക്കി കാർത്തി കുറുകി ..
"അയ്യേ.. എനിക്ക് നാണാ..പിന്നെ വേണേൽ ഇങ്ങനെ പറയാം "
അതുകേട്ടു അഞ്ജു ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മുഖം എടുത്തു . പിന്നെ അവന്റെ ഇരു കവിളും കൈകൊണ്ട് എടുത്തുപിടിച്ചു കാർത്തിയുടെ ചുണ്ടിൽ അവളുടെ വക അമർത്തിയൊരു ചുംബനം നൽകി ..
ആ ദീർഘ ചുംബനം ആസ്വദിച്ചുകൊണ്ട് കാർത്തിയും അവളെ പയ്യെ ഒന്ന് താങ്ങിപിടിച്ചു . നിലത്തുനിന്നും വിരലുകളിൽ ഭാരം ഊന്നി ഉയർന്നു നിന്ന അഞ്ജുവിനും അതൊരു ആശ്വാസമായി ...പിന്നെയതൊരു ദീർഘ ചുംബനത്തിലേക്കും വഴുതിമാറി . കുറെ നാളുകളായി രണ്ടുപേരും പറയാതെ വെച്ച ഒരു ഇഷ്ടം സഫലമായതിന്റെ സന്തോഷം ഇരുവർക്കും ഉണ്ടായിരുന്നു .
പിന്നീടുള്ള ദിവസങ്ങളിൽ വീണയുടെയും ശ്യാമിന്റെയും കല്യാണ തിരക്കുകൾ ആയിരുന്നു . നല്ല കേമം ആയിട്ട് തന്നെ അത് കഴിഞ്ഞു . അതിനു ശേഷമാണ് കാർത്തിയുടെ കാര്യം കൃഷ്ണൻ മാമ വീട്ടി വന്നു അച്ഛനോടും അമ്മയോടുമൊക്കെ സംസാരിക്കുന്നത് . അവർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷമാണ് ഞാൻ ഈ വിവരങ്ങളൊക്കെ അറിയുന്നത് . കാർത്തി തന്നെയാണ് പിന്നീട് എന്നെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞത് .കേട്ടപ്പോൾ എനിക്കും സന്തോഷം തന്നെ ആയിരുന്നു .
എന്തായാലും ഉച്ചയോടെ ഞാൻ വീട്ടിലെത്തി . ഞാൻ എത്തുമ്പോൾ കാർത്തി ഉമ്മറത്ത് അച്ഛനോട് എന്തോ സംസാരിച്ചു ഇരിക്കുവാണ് . ഒരു ഷോർട്സും കയ്യില്ലാത്ത ടി-ഷർട്ടും ആണ് അവന്റെ വേഷം
💬 Comments
View all comments