0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

. തെണ്ടി കാണാൻ എന്നേക്കാൾ ലുക്ക് ആണ്. പോരാത്തേന് നല്ല മസിൽസും ! അതുകൊണ്ട് അവന്റെ കയ്യിലെ മസിലും അവിടെ ടാറ്റൂ അടിച്ചതുമൊക്കെ നല്ല സ്റ്റൈൽ ആയിട്ട് കാണാം . ട്രിം ചെയ്ത മീശയും താടി രോമങ്ങളും .മുടി പുതിയ സിനിമയ്ക്കു വേണ്ടിയിട്ട് സ്വല്പം നീട്ടി വളർത്തിയിട്ടുണ്ട് .

എന്നെ കണ്ടതോടെ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു . ഞാനും കാറിൽ നിന്നിറങ്ങി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . അച്ഛനെയും ഒന്ന് ഗൗനിച്ചു . പിന്നെ കാർത്തിയെ ഒന്ന് പയ്യെ ഹഗ് ചെയ്തു .

"അകത്തേക്ക് വാടാ ....ഇവിടെ ഇരുന്നാൽ ശരിയാവില്ല "
അച്ഛൻ കസേരയിൽ ഇരിക്കുന്നത് നോക്കി ഞാൻ അവനെ കെട്ടിപിടിച്ചുകൊണ്ട് കാതിൽ പയ്യെ പറഞ്ഞു . അതിനു ഒന്ന് ചിരിച്ചുകൊണ്ട് അവൻ തലയാട്ടി .

അവനെ വിട്ടുമാറികൊണ്ട് ഞാൻ അകത്തേക്ക് കയറി . ഹാളിൽ ആരുമില്ല . പാവം നമ്മുടെ മിക്കു മാത്രം സോഫയിൽ നീണ്ടു നിവർന്നു കിടന്നു സുഖമായി ഉറങ്ങുന്നുണ്ട് . അവനെ മഞ്ജുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കൂടെ കൊണ്ട് പോകാമെന്നു ആദി വാശി പിടിച്ചെങ്കിലും മഞ്ജുസ് ആണ് വേണ്ടെന്നു പറഞ്ഞത് . എന്തായാലും പിള്ളേരില്ലാത്തതുകൊണ്ട് അച്ഛനും അമ്മയ്ക്കും കളിപ്പിക്കാൻ ഒരാളായി !

ഞാൻ അകത്തേക്ക് കയറിയതോടെ പിന്നാലെ കാർത്തിയും ഹാളിലേക്കെത്തി .

"'അ...മ്മാ....."
പതിവ് പോലെ ഞാൻ അമ്മച്ചിയെ സ്വല്പം ഉറക്കെ വിളിച്ചു .

"എന്താടാ ?"
അതിനുള്ള മറുപടിയും അടുക്കളയിൽ നിന്നെത്തി .

"ചായ ..ചായ ...."
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

"ആഹ്...കൊണ്ട്

💬 Comments

View all comments