0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

അങ്ങനെ കമ്മന്റ്സ് കുറെ വരും..

"ഐ ലവ് യു മാന് ,
വിൽ യു മാരി മി കാർത്തി"എന്നൊക്കെ പറഞ്ഞു.

മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപെട്ടതോടെ ചെക്കൻ ജിമ്മിലൊക്കെ പോയി ഫുൾ സിക്സ് പാക്ക് ബോഡിയും കാണിച്ചുള്ള ഫോട്ടോസ് ആണ് അപ്ലോഡ് ചെയ്യുന്നത് .അഞ്ജുവും അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു . പിന്നെ അവൻ പതിയെ തിരക്കിലേക്ക് പോയപ്പോൾ അവളുമായിട്ടുള്ള ചാറ്റിങ്ങും ഒന്ന് വെട്ടിക്കുറച്ചു . ഇടക്കു കുറച്ചു ദിവസത്തിന് ശേഷം വിവാഹം പ്രമാണിച്ചാണ് അവൻ നാട്ടിൽ വന്നത് . ആ സമയത്താണ് വീണ്ടും ചാറ്റിങ് തുടങ്ങി തുടങ്ങി അത് ഇഷ്ടമെന്ന തുറന്നു പറച്ചിലിലേക്ക് ഒക്കെ എത്തിയത് ..

"ഹായ് ...
എവിടെയാടി പോത്തേ ...?"
എന്ന് പതിവ് പോലെ അവന്റെ മെസ്സേജ് അഞ്ജുവിന്റെ വാട്സ് ആപ്പിലേക്ക് എത്തി .

"നിന്റെ തലേല്....എന്തെ ?"
എന്ന അവളുടെ തഗ് മറുപടിയും അതിനൊപ്പം എത്തി .

"ഹി ഹി ..ഞാൻ ഇവിടെ വീട്ടിൽ എത്തിയിട്ടുണ്ട് "
കാർത്തി അവളുടെ മറുപടി കേട്ട് ചിരിയോടെ വീണ്ടും മെസ്സേജ് ടൈപ്പ് ചെയ്തു വിട്ടു .

"അതിനു ....?"
അഞ്ജു സംശയം പ്രകടിപ്പിച്ചു .

"അതിനു ഒന്നും ഇല്ല...
രണ്ടു ദിവസം കൂടി കഴിഞ്ഞ കല്യാണം അല്ലെ...
നീ എന്ന ഇങ്ങോട്ടു വരുന്നേ ? നാളെ വരോ ?"
കാർത്തി സ്വാഭാവികമായി തന്നെ തിരക്കി .

"തീരുമാനിച്ചിട്ടില്ല ..."
അഞ്ജു അതിനുള്ള മറുപടി നൽകി .

"വാടി....എനിക്കിവിടെ ഇരുന്നു ബോറടിച്ചു തുടങ്ങി ...
നീ ഉണ്ടെങ്കി ഒരു രസം ആണ് "
കാർത്തി അവരുടെ ഫ്രെണ്ട്ഷിപ്പിന്റെ പുറത്തു

💬 Comments

View all comments