Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
കണ്ടതോടെ പെണ്ണ് പരാതി പറഞ്ഞു തുടങ്ങി..
"അവിടെ ഗ്രാൻഡ്‌പാ , മഞ്ജു..ഒക്കെ ഇല്ലേ..?"
ഞാൻ അതുകേട്ടു സംശയത്തോടെ ചോദിച്ചു ചിരിച്ചു..
"അതൊക്കെ ചുമ്മാ പറയാ ഡാ കവി...ഇതുവരെ മുറ്റത്തായിരുന്നു ..നിന്നെ കണ്ടപ്പോ സെന്റി അടിക്ക്യാ സാധനം ."
മഞ്ജുസ് അതിനിടക്ക് കേറി പറഞ്ഞു ..
"അല്ല....എനിക്ക് ചാച്ചന്റെ അടുത്തു പോണം ..."
മഞ്ജുസ് പറഞ്ഞത് ഇഷ്ടപെടാത്ത പൊന്നു അതിനു മറുപടിയായി സ്വല്പം ഉറക്കെ അലറി..
"ആഹ്..എന്ന ഇതിന്റെ ഉള്ളിക്കൂടേ അങ്ങ് കേറിക്കോ .."
പുറകിലേക്ക് കയ്യെത്തിച്ചു പെണ്ണിനെ ഒന്ന് പിച്ചികൊണ്ട് മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി. റോസമ്മ അതെല്ലാം കേട്ട് എന്റെ അടുത്ത് നിൽപ്പുണ്ട് .മഞ്ജുസ് നുള്ളിയതോടെ പെണ്ണ് കലിപ്പായി തിരിച്ചു മഞ്ജുസിനെയും അടിക്കുന്നുണ്ട് .
"മിസ്സെ നീ അതിനു ഫോൺ കൊടുത്തേ..ഇനി ഞങ്ങള് തമ്മിൽ പറഞ്ഞോളാം "
രണ്ടിന്റേം തല്ലുകൂടല് കണ്ടു ഞാൻ പയ്യെ ചിരിച്ചു..അതോടെ മഞ്ജുസ് ഫോൺ റോസ്‌മോളുടെ കയ്യിൽ പിടിപ്പിച്ചുകൊടുത്തെന്നു തോന്നുന്നു .
"ഇനി എന്റെ അടുത്ത് വന്നാൽ ഒറ്റ കുത്തങ്ങു തരും ..."
ഫോൺ കൊടുക്കുന്നതിനിടെ മഞ്ജുസിന്റെ ഭീഷണിയും എനിക്ക് കേൾക്കുന്നുണ്ട്.
അതിനിടക്ക് വീണ്ടും പൊന്നൂസിന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു ..
"ചാച്ചാ എവിടെ...യാ "
ഫോണും കയ്യില്പിടിച്ചുകൊണ്ട് അവള് എന്നോടായി കൊഞ്ചി ..
"ചാച്ചൻ എന്റെ കൂടെ യാ ..."
പെട്ടെന്ന് റോസമ്മ എന്റെ അടുത്തേക്കായി വന്നു , പെട്ടെന്ന് റോസ്‌മേരിയുടെ മുഖം മറുതലക്കൽ തെളിഞ്ഞതും പൊന്നൂസ് ഒന്ന് അതിശയിച്ചു .
"ഹായ് ....റോസ് ആന്റി ....."
റോസ്‌മേരിയെ കണ്ടതും പൊന്നൂസ് കണ്ണുമിഴിച്ചുകൊണ്ട് ഫോൺ ഡിസ്പ്ളേയിലേക്ക് നോക്കി കൈവീശി
💬 Comments
View all comments