0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

നടക്കുന്നുണ്ട്..ഒടുക്കം ഉമ്മറത്തെത്തി അവിടെ ഇരുന്നുകളിക്കുന്ന ആദിക്ക് ഫോൺ കൊണ്ട് കൊടുത്തു .

"റോസ് ആന്റിയാ ..."
എന്നുള്ള അവയുടെ സ്വരത്തോടൊപ്പം ആദി ഫോൺ വാങ്ങി കയ്യിൽ പിടിച്ചു ..പിന്നെ തെളിയുന്നത് ആദിയുടെ മുഖം ആണ് !

"ഹലോ അപ്പൂസേ....."
അവന്റെ മുഖം കണ്ടതും റോസമ്മ പുഞ്ചിരിയോടെ കൈവീശി കാണിച്ചു ..ആദി അതിനു തിരിച്ചും കൈവീശി ..

"ആന്റിനെ മറന്നോ ...?"
റോസമ്മ ചിരിയോടെ തന്നെ അന്വേഷിച്ചു ..

"ഇല്ല ..."
തലയാട്ടികൊണ്ട് ആദി ചിരിച്ചു ..

"ആണോ ...പിന്നെ അപ്പൂസിനു സുഖം അല്ലെ ? "
റോസമ്മ ഹാപ്പി മോഡിൽ തന്നെ സംസാരം തുടങ്ങി.

"ആഹ്......ആന്റിക്കൊ ?"
ആദി സ്വാഭാവികമായി തന്നെ തിരക്കി ..

"ആന്റിക്ക് കൊഴപ്പം ഒന്നും ഇല്ലെടാ ചക്കരെ ...നീ എന്ന ഇനി ആന്റിനെ കാണാൻ വരുന്നേ ? നമുക്ക് പപ്പിയെ വാങ്ങിക്കണ്ടേ ?"
റോസമ്മ ചിരിയോടെ തിരക്കി ..

"പപ്പി നേ ..അമ്മ തരാന്നു പരഞ്ഞു ..."
മഞ്ജു വാങ്ങിച്ചുകൊടുക്കാമെന്നു ഏറ്റ കാര്യം ആദി പയ്യെ അതിനു മറുപടിയായി സൂചിപ്പിച്ചു .

"ആണോ ..എന്നിട്ട് നിന്റെ അമ്മ എവിടെ ?"
അവന്റെ മറുപടി കേട്ട് റോസമ്മ പയ്യെ ചിരിച്ചു .

"റൂമില് ...."
നിഷ്കളങ്കമായി താനെ ആദി അതിനു മറുപടി നൽകി...അങ്ങനെ കുറച്ചു നേരം കൂടി അവള് പിള്ളേരോട് സൊള്ളി. ഒടുക്കം മഞ്ജുസിനോടും ഒന്നു കുശലം പറഞ്ഞ ശേഷം കാൾ അവസാനിപ്പിച്ചു. പിന്നീട് മൂന്നു നാല് ദിവസങ്ങൾ കൂടി ഞാൻ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു . കോയമ്പത്തൂരിലെ കാര്യങ്ങളൊക്കെ ശ്യാമും കിഷോറും അഡ്ജസ്റ്റ് ചെയ്തു

💬 Comments

View all comments