Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
ഞങ്ങള് നടന്നിരുന്നത് .
കാർത്തിയും അഞ്ജുവും ആ സമയത്തു കാര്യമായി ഒന്നും മിണ്ടാതെ തമ്മിൽ ഇടക്കൊക്കെ മുഖാമുഖം നോക്കുന്നത് ഞാനും ആ സമയത്തു ശ്രദ്ധിച്ചിരുന്നു . പക്ഷെ അവർക്കിടയിൽ അപ്പോഴും വലിയ അന്തർധാര ഉള്ളതായി എനിക്ക് അറിവുണ്ടായിരുന്നില്ല . പക്ഷെ മഞ്ജുസിനു എന്തോ ഡൗട്ട് ഉണ്ടായിരുന്നു . അഞ്ജുവിനും ഉള്ളിലെവിടെയോ കാർത്തിയോട് ഒരു താല്പര്യം ഉണ്ടെന്നു മഞ്ജുസിനു തോന്നിയിരുന്നു . പക്ഷെ അഞ്ജു അവളുടെ സ്വഭാവം വെച്ച് അതൊന്നും തുറന്നു സമ്മതിക്കില്ല .
അങ്ങനെ തറവാട്ടിൽ എത്തി ഞങ്ങള് കുറെ നേരം സംസാരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്നു . മഞ്ജുസും ഞാനും തന്നെ ആയിരുന്നു പലപ്പോഴും ടോപ്പിക് . ഞങ്ങൾക്ക് പിള്ളേരായിട്ടും ഞങ്ങളുടെ ലവ് സ്റ്റോറി അറിയാൻ ആണ് ബിന്ദു അമ്മായിടെ മക്കൾക്ക് താല്പര്യം ..
അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു ഉറക്കം വന്നപ്പോൾ ഞാൻ പോയി കിടന്നു , മാത്രമല്ല എന്നെ കളിയാക്കൽ ആണ് എല്ലാവരുടെയും മെയിൻ പണി . അപ്പോഴും അഞ്ജുവും കാർത്തിയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . അന്നത്തെ രാത്രി രണ്ടിനും ഉറങ്ങാനുള്ള പ്ലാൻ ഒന്നും ഇല്ലെന്നു എനിക്കും തോന്നി .
അങ്ങനെ അവര് സംസാരിച്ചു ഇരിക്കുന്നതിനിടെയാണ് കാർത്തി കാര്യം തുറന്നു പറഞ്ഞത് . അഞ്ജുവിനു ആദ്യം കേട്ടപ്പോ അവൻ ചുമ്മാ കളിയാക്കാൻ പറയുന്ന പോലെയാണ് തോന്നിയത് . അവന്റെ അപ്പോഴത്തെ അങ്ങാടി നിലവാരം അനുസരിച്ചു അഞ്ജുവിനു അങ്ങനെ തോന്നിയാലും കുറ്റം പറയാൻ കഴിയില്ല . അഞ്ജു കാണാൻ മോശം ഒന്നും അല്ലെങ്കിലും പ്രേത്യകിച്ചു ഒരു ഐഡന്റിറ്റിയും ഇല്ലാത്തവൾ അല്ലെ ...
"പിന്നെ
💬 Comments
View all comments