0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

എങ്ങനെ ഉണ്ട് ബാംഗ്ലൂർ ലൈഫ് ....ഫാൻസിന്റെ ശല്യം ഒക്കെ ഉണ്ടോ ?"
ഉമ്മറത്തെ തിണ്ണയിൽ മുഖത്തോടു മുഖം നോക്കി സംസാരിച്ചിരിക്കെ അഞ്ജു പയ്യെ തിരക്കി . ഇടതു തോളിലൂടെ മുന്നിലോട്ടിട്ട മുടിയിഴയിൽ പയ്യെ കൈകൊണ്ട് തഴുകിയാണ് അവളുടെ ചോദ്യം .

"കുഴപ്പം ഇല്ല ...ഫാൻസ്‌ ഒകെ എന്ത്...അതൊക്കെ അങ്ങനെ കിടക്കുമെടി "
കാർത്തി പയ്യെ ചിരിച്ചു , പിന്നെ ആരും കാണാതെ ഷോർട്ട്സിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചിരുന്ന സിഗരറ്റ് പുറത്തെടുത്തു .

"നീ ഇതും തുടങ്ങിയോ ?"
അഞ്ജു അതുകണ്ടു പുരികം ഇളക്കി .

"എന്തെ നിനക്ക് വേണോ ?"
അവൻ സിഗരറ്റ് പാക്കെറ്റ് അവൾക്ക് നേരെ നീട്ടി പുഞ്ചിരിച്ചു .

"വോ വേണ്ട ..."
അവൾ സ്വല്പം പുച്ഛത്തോടെ മുഖം വക്രിച്ചു .പിന്നെ കാർത്തി പാക്കെറ്റ് തുറന്നു സിഗരറ്റ് പുറത്തെടുക്കുന്നത് ശ്രദ്ധാപൂർവം നോക്കി .

"മൈ....ലൈറ്റർ എടുക്കുക്കാൻ മറന്നു ..."
പെട്ടെന്ന് എന്തോ ഓർത്തപ്പോൾ കാർത്തി ഇടം കൈകൊണ്ട് തലചൊറിഞ്ഞു . അവൻ പറയാൻ വന്നത് കേട്ട അഞ്ജുവിന്റെ മുഖത്തും ആ സമയത്തു ഒരു ചിരി വിരിഞ്ഞു ..

"നന്നായൊള്ളു..."
അഞ്ജു അതുകേട്ടു സ്വായം പറഞ്ഞുചിരിച്ചു .

"പോടീ ...നീ പോയിട്ട് ഒരു തീപെട്ടിയോ ലൈറ്ററോ എടുത്തുവന്നെ ...ആ പൂജാ മുറിയിൽ കാണും "
തറവാട്ടിലെ മുക്കും മൂലയും കാണാപാഠം അറിയാവുന്ന കാർത്തി പെട്ടെന്ന് അഞ്ജുവിനെ നോക്കി കണ്ണിറുക്കി .

"അയ്യടാ..വേണേൽ നീ പോയി എടുത്തോ ...എനിക്കിപ്പോ അതല്ലെ പണി ..."
അവന്റെ ആവശ്യം കേട്ടു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"പ്ലീസ്....ഒന്ന് ചെല്ലെടി ...നിനക്ക്

💬 Comments

View all comments