രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
📝 Ongoing
👁 211233 views ❤ 1482 likes 💬 107 comments
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7
Rathishalabhangal Love and Life Part 7 | Author : Sagar Kottapuram
Previous Part
കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷം ഞാൻ വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങി . മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആണ് . കുറച്ചു നാളുകൾക്കു ശേഷം ആണ് പിള്ളേരെയും മിസ്സിനെയും കാണാതെ ഞാൻ രണ്ടു മൂന്നാഴ്ച തള്ളി നീക്കിയത് . ഇതിനിടക്ക് അഞ്ജുവിന്റെ ഡെലിവറി ഡേറ്റും അടുത്ത് വരുന്നുണ്ട് .അതേക്കുറിച്ചുള്ള ഓര്മപെടുത്തലായി ഡെയിലി അമ്മയും വിളിക്കും .
എനിക്കെന്തോ മഞ്ജുസിന്റെ വീട്ടിൽ പോയി നില്ക്കാൻ ഒരു മടി ഉണ്ട് .കല്യാണം കഴിഞ്ഞ മുതലേ ഉള്ള സ്വഭാവമാണത് .രണ്ടു ദിവസം ആകുമ്പോഴേക്കും അവിടെ നിന്ന് എങ്ങനേലും തടി തപ്പിയാൽ മതി എന്നാകും . ആരോടും ഇഷ്ടക്കേടൊന്നുമില്ലെങ്കിലും എന്തോ അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് . മഞ്ജുസിനും അതറിയാം . അതുകൊണ്ട് തന്നെ എന്നോട് ചെറിയ കലിപ്പും കാണിക്കും . എനിക്ക് ഇപ്പോഴും അവളുടെ അമ്മയെയും അച്ഛനെയും സ്വന്തം പോലെ കാണാൻ പറ്റാത്തൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് എന്ന് പറഞ്ഞു ചുമ്മാ ദേഷ്യപ്പെടും . ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ സീൻ ആകും എന്നുള്ളതുകൊണ്ട് ഞാൻ ഒക്കെ മിണ്ടാതെ കേട്ടിരിക്കും .
ഇടക്കു എനിക്ക് ശരിക്കും വിഷമം ആയെന്നു അവൾക്ക് മനസിലായൽ മാത്രം ഒന്ന് സോപ്പിടും . കല്യാണം കഴിഞ്ഞ ഉടനെയും അങ്ങനെ തന്നെയാണ് തുടങ്ങിയത് . അതിപ്പോഴും വല്യ മാറ്റമില്ലാതെ തുടരുന്നുണ്ട് .
💬 Comments
View all comments