Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
ചെയ്തോ ?"
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .
"പോടാ പട്ടി..ഞാൻ ഒന്നും ചെയ്തിട്ടൊന്നും ഇല്ല..."
മഞ്ജുസ് അത് നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .
"പിന്നെ ഇപ്പൊ അവൾക്കെന്താ ? നീ ഫോൺ കൊടുക്ക്..ഞാൻ തന്നെ ചോയ്ക്കാം "
ലാപിലെ പ്രവര്ത്തി അവസാനിപ്പിച്ചുകൊണ്ട് ഞാൻ സീറ്റിലേക്ക് ചാരികിടന്നു.
"വയ്യാതെ കിടക്കാ ഡാ ...രാവിലെ എണീറ്റപ്പോ നല്ല പനി..
അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചിട്ട് ഇപ്പൊ വന്നേ ഉള്ളു .."
മഞ്ജുസ് അത് ചിരിയോടെ പറഞ്ഞതുകൊണ്ട് അത്രയധികം സീരിയസ് മാറ്റർ ഒന്നുമല്ലെന്ന് എനിക്ക് തോന്നി .
"യ്യോ ...അതെന്ന പറ്റി പെട്ടെന്നു ?"
എന്നാലും ഞാൻ ഒന്ന് എരിവ് വലിച്ചു .
"ആഹ്...രണ്ടു ദിവസായിട്ട് കുളത്തിൽ കിടന്നു ആറാട്ടായിരുന്നു ..അതിന്റെ എഫ്ഫക്റ്റ് ആകും "
മഞ്ജുസ് സ്വല്പ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഇതാ ഞാൻ പറയുന്നത് , അതിനെ അങ്ങോട്ടൊന്നും വിടണ്ടന്ന് "
മഞ്ജുസിന്റെ മറുപടി കേട്ടതും ഞാൻ ഒന്ന് ഗൗരവം നടിച്ചു .
"അതിനു പറഞ്ഞാൽ കേൾക്കണ്ടേ..."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മറുപടി നൽകി ..
"ഹ്മ്മ് ...എന്നിട്ട് എവിടെ ? ഒച്ച ഒന്നും കേൾക്കുന്നില്ലല്ലോ "
ഞാൻ മൂളികൊണ്ട് സംശയം പ്രകടിപ്പിച്ചു .
"ഇവിടെ ഉണ്ട് ...എന്റെ മടിയിൽ കിടക്കാ ..വയ്യാതെ ആയപ്പോ അവൾക്ക് ഞങ്ങളെ ഒന്നും വേണ്ട..ചാച്ചനെ കാണണം എന്നുപറഞ്ഞു നിലേം വിളിയും ആണ് "
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് ചിരിച്ചു .
"ഹ ഹ ...എന്ന കൊടുക്ക് ..."
ഞാൻ പറഞ്ഞതും മഞ്ജുസ് ഫോൺ പൊന്നൂസിന്റെ ചെവിയിലേക്ക് ചേർത്തുവെച്ചു .
"ചാ ചാ ..."
പൊന്നൂസിന്റെ അടഞ്ഞ സ്വരം അതോടെ എന്റെ കാതിലെത്തി. പെണ്ണിന് നല്ല ക്ഷീണം ഉണ്ടെന്നു ആ വിളിയിലൂടെ തന്നെ എനിക്ക് മനസിലായി .
"എന്താ പൊന്നുച്ചേ..."
ഞാൻ കൊഞ്ചലോടെ അതിനു വിളികേട്ടു ..
"പൊന്നുനു വയ്യ ..ചാച്ചാ ..."
പെണ്ണ് ചിണുങ്ങിക്കൊണ്ട് പയ്യെ പറഞ്ഞു ...
"ആണോ ...എന്താ പറ്റിയെ പൊന്നുനു ?"
ഞാൻ റോസ്‌മോളുടെ സംസാരം കേട്ട് പയ്യെ തിരക്കി .
"പൊന്നുനു പനി പിച്ചു..."
പനി പിടിച്ചു എന്ന മട്ടിൽ അവള് പയ്യെ ചിണുങ്ങി .
"അത് സാരല്യ ഡീ ..മരുന്നൊക്കെ കഴിച്ച മാറിക്കോളും ."
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പയ്യെ പറഞ്ഞു . പെണ്ണിന് അസുഖം വന്നാൽ പേടി ആണ് . ഹോസ്പിറ്റൽ കണ്ടാൽ തന്നെ
💬 Comments
View all comments