0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

കരച്ചില് തുടങ്ങും . ഇൻജെക്ഷൻ വെക്കുന്നതും , ഗ്ലൂക്കോസ് കയറ്റുന്നതും ഒകെ ചതുർഥി ആണ് . ഒരുവിധം അവളെ  സമാധാനിപ്പിച്ചാണ് എല്ലാം ചെയ്യുന്നത്. മരുന്നിനൊക്കെ കയ്പ്പാണ് എന്നും പറഞ്ഞു അതും തുപ്പികളയും !

"ഇച്ച്  വേന്റ .."
മരുന്ന് വേണ്ടെന്ന അർത്ഥത്തിൽ അവള് ചിണുങ്ങി ..

"അഹ് വേണ്ടെങ്കിൽ വേണ്ട ...നമുക് അല്ലാതെ തന്നെ മാറ്റം .."
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു .

"ചാച്ചാ ഇവിടിക്ക് വാ ...പൊന്നു നു ചാച്ചനെ കാണണം ..."
അടുത്ത ആവശ്യവുമായി അവള് വീണ്ടും ചിണുങ്ങി ..

"ചാച്ചന് ഇവിടെ പണി ഉണ്ടെടി റോസൂ..."
ഞാൻ കൊഞ്ചിക്കൊണ്ട് ഫോണിലൂടെ ചിരിച്ചു .

"വേന്റ ..ചാച്ചാ വാ ..ഇവിടെ പൊന്നുനു ആരും ഇല്ല "
സ്വല്പം സങ്കടത്തോടെ തന്നെ റോസിമോള് പറഞ്ഞു ..

"ഹ ഹ..അവിടെ മഞ്ജു ഒക്കെ ഇല്ലേ..പിന്നെ ഗ്രാൻഡ് പാ യും  ശോഭയും ഒക്കെ ഉണ്ടല്ലോ .."
ഞാൻ സംശയത്തോടെ പൊന്നൂസിനോടായി തിരക്കി .

"എടാ ഇതൊക്കെ വെറുതെ പറയാ  ...
ഇതിപ്പോ ഇന്ന് രാവിലെ തൊട്ടു തുടങ്ങിയ സൂക്കേടാ .. ."
പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് ഇടയ്ക്കു കയറി .

"എനിച്ഛ് അവര് വേന്റ .ചാച്ചാ മതി ...ചാച്ചാ ഇങ്ങട് വാ അഹ് അഹ്  ..നമുക്ക്  അച്ചമ്മേടെ വീട്ടി പോവാ ആഹ് ആഹാ  "
എന്റെ വീട്ടിലോട്ടു പോകാമെന്നു ഉദ്ദേശിച്ചുകൊണ്ട് അവള് ചിണുങ്ങി.

"മോങ്ങല്ലേ പെണ്ണെ ..ഞാൻ വരാ ..."
അവളുടെ സങ്കടം കണ്ടു ഒടുക്കം ഞാൻ സമ്മതിച്ചു .

"ശരിക്കും വരുന്നുണ്ടോ ?"

💬 Comments

View all comments