Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
കഴിഞ്ഞു വേഷവും മാറി നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ടുള്ള പൊന്നുവിന്റെ ഇരിപ്പു കാണാൻ നല്ല ഭംഗിയുണ്ട് ! അതെല്ലാം എന്റെ അമ്മച്ചി പഠിപ്പിച്ച ശീലമാണ് .
എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല . അത്രയ്ക്ക് സീരിയസ് ആയിട്ട് എന്തോ സംസാരിക്കുന്നുണ്ട് . അച്ഛനും അതൊക്കെ മൂളി കേൾക്കുന്നുണ്ട് .
"പൊന്നൂട്ടി ചായ കുടിച്ചാ..?" മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ പൊന്നുവിനോടായി തിരക്കി.
"ആഹ് ..അച്ചമ്മ തന്നു" അതിനു എന്നെ നോക്കി മറുപടി നൽകി അവള് വീണ്ടും അച്ഛന് നേരെ തിരിഞ്ഞു . അതോടെ കൂടുതലൊന്നും ചോദിക്കാതെ ഞാൻ ഹാളിലേക്ക് കടന്നിരുന്നു . അവിടെ അമ്മയും അഞ്ജുവും കൂടി ഏതോ സീരിയൽ കണ്ടിരിക്കുന്നുണ്ട് . എന്നെ കണ്ടതോടെ അമ്മച്ചി എഴുനേറ്റു അടുക്കളയിലേക്ക് പോയി , പിന്നെ തിരികെ വന്നത് ചായയും പലഹാരവും കൊണ്ടാണ് .അത് ഡൈനിങ് ടേബിളിൽ കൊണ്ടുവച്ചു പുള്ളിക്കാരി വീണ്ടും ഇരുന്നിടത്തു തന്നെ വന്നിരുന്നു .
"അതിനെ പിടിച്ചു പുറത്താക്കിയതാണോ ?" പൊന്നൂസിന്റെ കാര്യം ഓർത്തു ഞാൻ അമ്മയെ നോക്കി .
"പോടാ അവിടന്ന് ..അത് അച്ഛനോട് എന്തൊക്കെയോ പറഞിരിക്കാൻ തുടങ്ങീട്ട് കൊറേ നേരമായി ..
അവിടത്തെ വിശേഷം ആയിരിക്കും "
അമ്മച്ചി അത് നിഷേധിച്ചുകൊണ്ട് ചിരിച്ചു . ഞാനും അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു . പിന്നെ ചായയൊക്കെ കുടിച്ചു മുകളിൽ പോയി ഫ്രഷ് ആയി . ശേഷം മഞ്ജുസിനെ ഒന്ന് വിളിച്ചു നോക്കി . സ്വൽപ്പനേരം മഞ്ജുസുമായും ആദിയുമായും സംസാരിച്ചിരുന്നു . മഞ്ജുവിന് കൂടുതലും അറിയേണ്ടിയിരുന്നത് അഞ്ജുവിന്റെ കാര്യമായിരുന്നു . പിന്നെ പൊന്നൂസിനെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ എന്ന പതിവ് ചോദ്യവും . സംഗതി ഞാൻ പറയുന്നതൊക്കെ അനുസരിക്കുമെങ്കിലും മഞ്ജുസിനെ പേടിയുള്ള പോലെ പൊന്നൂസിന് എന്നെ പേടിയില്ല . അതുകൊണ്ടാണ് മഞ്ജുസ് ആ കാര്യം കുത്തികുത്തി ചോദിക്കുന്നത്
💬 Comments
View all comments