0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

പിന്നെ അങ്ങനെ അവിടെ സെറ്റിൽ ആകും. ഇടക്കൊക്കെ വല്ലപ്പോഴും ഇവിടേയ്ക്ക് വന്ന വന്നു .. അതും എന്നെ കാണാൻ ഒന്നുമായിരിക്കില്ല ..അമ്മേനേം അച്ഛനേം കാണാൻ ആകും " ഞാൻ അവ്വല് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .

"ഒന്ന് മിണ്ടാതിരിക്കോ ..." എന്റെ സംസാരം കേട്ട് അവള് പയ്യെ കണ്ണുതുടച്ചു .

"എന്ന നീ മിണ്ടെടി ..അല്ല പിന്നെ ..." ഞാൻ അതുകേട്ടു ചിരിച്ചു .

"പോ അവിടന്ന് ..." എന്റെ ചിരി കണ്ടു അഞ്ജു പയ്യെ എന്റെ കയ്യിൽ അടിച്ചു .

"സത്യത്തിൽ കണ്ണേട്ടനാ ഭാഗ്യം... ലൈഫ് ലോങ്ങ് നമ്മുടെ അച്ഛന്റേം അമ്മയുടേം കൂടെ കഴിയാലോ " അഞ്ജു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും എനിക്ക് അതിൽ ഒരു വിഷമം തോന്നാതിരുന്നില്ല . ഒരുവിധം പെൺകുട്ടികളുടെ ഒകെ അവസ്ഥ അതുതന്നെയാണ് !

"പോടീ ..അങ്ങനെ ഒന്നും ഇല്ല ...കാർത്തി നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ ..നമ്മളൊക്കെ ഒരേ ഫാമിലി അല്ലെ.." ഞാൻ അതുകേട്ടു അവളെ ആശ്വസിപ്പിച്ചു .

"ഹ്മ്മ്...എന്നാലും എനിക്കൊരു വിഷമെടോ " അവളെന്നെ നോക്കി ചിണുങ്ങി .

"എന്തിനു .." ഞാൻ അവളുടെ തോളിലേക്ക് എന്റെ ഇടം കയ്യിട്ടുകൊണ്ട് പയ്യെ തിരക്കി .

"ചുമ്മാ..ഇനി കണ്ണേട്ടന്റെ കൂടെ തല്ലു കൂടാൻ പറ്റില്ലല്ലോ ..പിന്നെ നമ്മുടെ ഉണ്ണീസ് ..." അഞ്ജു സ്വല്പം ഇമോഷണൽ ആയി എന്നെ നോക്കി .

"ഓ പിന്നെ ..അതൊക്കെ ശരിയായിക്കോളും ,നീ ഇപ്പൊ പോയി കിടക്കാൻ നോക്ക് ...നാളെ നേരത്തെ എണീക്കണ്ടേ ? " അവളുടെ തോളിൽ ഒന്നമർത്തികൊണ്ട് ഞാൻ ചിരിച്ചു .

💬 Comments

View all comments