0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

ഇരിക്കെ പെണ്ണ് എന്നോടായി പയ്യെ തിരക്കി .

"അത് വേണ്ട ..പൊന്നു ഇവിടെ നിന്നോ ..ഇവിടെ ചോഭയും ഗ്രാൻഡ് പായും ഒക്കെ ഇല്ലേ " ഞാൻ അവളുടെ മുടിയിൽ പയ്യെ തഴുകികൊണ്ട് ചിരിച്ചു.

"വേന്റ ..നാനും കൂടെ വരാ ..ആന്റിനെ കാണണം , അച്ഛമ്മനെ കാണണം ..അച്ചാച്ചനെ കാണണം .." ഓരോരുത്തരുടെ പേര് എണ്ണിപ്പെറുക്കികൊണ്ട് അവള് എന്റെ മടിയിലിരുന്ന് ഇളകി .

"അഹ് അതൊക്കെ പിന്നെ കാണാ .." ഞാൻ അതൊന്നും പറ്റില്ലെന്ന മട്ടിൽ തലയാട്ടി .

"ഇപ്പ വേണം ..." അവളതൊന്നും പറ്റില്ലെന്ന മട്ടിൽ എന്റെ കഴുത്തിൽ ചുറ്റിപിടിച്ചു .

"മിണ്ടാതിരുന്നു പെണ്ണെ..ഇല്ലെങ്കിൽ ഞാൻ ഈ കുളത്തിൽ പിടിച്ചിടും " അവളുടെ സംസാരം കേട്ട് ഞാൻ പയ്യെ ചിരിച്ചു .

"പോ ചാച്ചാ ...നമക്ക് പോവാ ...പൊന്നു പാവം അല്ലെ.." അവള് പിന്നെയും എന്നെ സോപ്പിടാൻ നോക്കി .

"വേണ്ട പൊന്നുച്ചേ...പൊന്നു എന്റെ കൂടെ വന്ന മഞ്ജുന് വിഷമം ആവും ..നമ്മുടെ മഞ്ജു പാവം അല്ലെ " അതിലെ പ്രെശ്നം ഓർത്തു ഞാൻ പൊന്നൂസിന്റെ കവിളിൽ പയ്യെ മുത്തി .

"ആണോ ?" അതുകേട്ടതും അവള് എന്നെ അമ്പരപ്പോടെ നോക്കി .

"പിന്നെ ...മഞ്ജു വിചാരിക്കും പൊന്നുനു ഇവിടെ നിക്കാൻ ഇഷ്ടല്യാന്നു ..ഗ്രാൻഡ് പായും ചോഭയും ഒകെ വിചാരിക്കും പൊന്നൂസിന് അവരെ ഒന്നും ഇഷ്ടല്ലാത്തോണ്ടാണ് ചാച്ചന്റെ കൂടെ പോണത് എന്ന് .." ഞാൻ പയ്യെ പറയുന്നതൊക്കെ പെണ്ണ് കണ്ണുമിഴിച്ചുകൊണ്ട് ശ്രദ്ധിക്കുന്നുണ്ട്..

"ഇല്ല..ചാച്ചാ നൊണ പറയാ .." പിന്നെ പെട്ടെന്ന് ഞാൻ പറ്റിക്കുവാണെന്നു ഓർത്തു വീണ്ടും ചിണുങ്ങി

💬 Comments

View all comments