Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
. പെണ്ണും ഞങ്ങളോടൊപ്പം ഒരേ റൂമിലുണ്ട്. ആദി മഞ്ജുസിന്റെ അച്ഛനോടൊപ്പമാണ് കിടത്തം .
"അല്ലേടാ അഞ്ജുവിന്റെ ഡേറ്റ് ആകാറായില്ലേ ..?" പെട്ടെന്ന് അതിനിടക്ക് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് തിരക്കി .
"ആഹ് ..ഏറെക്കുറെ .." ഞാനും അതിനു പയ്യെ മറുപടി നൽകി .
"പാവം , അവള് ഇതിനെയൊക്കെ എങ്ങനെ നോക്കിയുണ്ടാക്കിയതാ ..എന്നിട്ട് അവൾക്കൊരു കൊച്ചുണ്ടാവാൻ പോകുമ്പോ ഞാനും ഇവിടെ ആയിപോയി " ഞങ്ങളുടെ നടുക്ക് കിടന്നിരുന്ന പൊന്നൂസിനെ തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .പെണ്ണ് നല്ല സുഖമായി ഉറങ്ങുന്നുണ്ട്. മരുന്നൊക്കെ കഴിച്ചു കിടന്നതുകൊണ്ട് പൊന്നു വേഗം ഉറങ്ങിയിരുന്നു .
"അതൊന്നും കൊഴപ്പമില്ല .." ഞാനും അതൊന്നും ഒരു വിഷയമല്ലെന്ന മട്ടിൽ പയ്യെ പറഞ്ഞു .
"ഹ്മ്മ്..പിന്നെ , നീ പോകുമ്പോ ഇതിനെ കൂടെ കൊണ്ട് പൊക്കോട്ടോ ..രണ്ടു മൂന്നു ദിവസായിട്ട് നമ്മുടെ വീട്ടിൽ പോണം എന്നുപറഞ്ഞു എന്നോട് ദേഷ്യപ്പെടും " പെണ്ണിന്റെ നെറ്റിയിൽ പയ്യെ തഴുകി മഞ്ജുസ് ചിരിച്ചു .
"നമ്മുടെ വീടോ ?" അവളുടെ സംസാരം കേട്ട് ഞാനും പുരികം ഇളക്കി അവളെ നോക്കി .
"അല്ല നിന്റെ വീട് എന്താ പോരെ ..." എന്റെ ചൊറി അറിയാവുന്ന മഞ്ജുസ് അത് തിരുത്തികൊണ്ട് ചിരിച്ചു .
"പോ മിസ്സെ ...ഞാൻ ചുമ്മാ പറഞ്ഞതാ..നീ എവിടെ ഉണ്ടോ..അതാണെന്റെ വീട് ..." പെട്ടെന്ന് ഞാൻ ബെഡിൽ നിന്നും എണീറ്റ് അവളുടെ അടുത്തേക്കായി മാറി കിടന്നുകൊണ്ട് ചിണുങ്ങി . പിന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .
"അതൊന്നും വേണ്ട മിസ്സെ ...ഞാൻ പൊന്ന് കൊണ്ടുപോയാൽ അമ്മയ്ക്കും
💬 Comments
View all comments