Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
ഹി .മേക് ഔട്ട് ഒകെ പിന്നെ..ഞാൻ വല്ലോം കഴിക്കട്ടെ മഞ്ജുസേ..വിശക്കുന്നുണ്ട് " ഞാൻ അവളെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
"എന്ന പെട്ടെന്ന് കഴിച്ചിട്ട് വാ....അയാം ഇൻ എ ഹറി " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു . പിന്നെ എന്നിൽ നിന്നും മാറി ബെഡിലേക്കു ഇരുന്നു .
ഞാനവളെ നോക്കി ചിരിച്ചു കിച്ചൻ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി .
"ഡാ ഡാ ..ആ ടി.വിടെ സ്വിച്ച് ഇട്ടേ.." ഞാൻ പോകാൻ നേരം അവൾ എന്തോ ഓർത്തെന്നോണം പറഞ്ഞു . ഞാൻ അത് ഓൺ ചെയ്തു കൊടുത്തു നേരെ കിച്ചണിലേക്ക് പോയി . അവൾ നേരത്തെ കഴിച്ചതിൽ ബാക്കിയുള്ള മൂന്നു ചപ്പാത്തി കഴിച്ചു കയ്യും വായുമെല്ലാം കഴുകി തിരിച്ചെത്തി .
ആ സമയം മഞ്ജുസ് ടി.വി യിൽ നോക്കി ഇരിപ്പാണ് . ഏതോ തമിഴ് മ്യൂസിക് ചാനെൽ ആണ് ! സാമാന്യം പയ്യെ പാട്ടു ഇട്ടു അതിനൊപ്പം അതിനേക്കാൾ ശബ്ദത്തിൽ അവൾ പാടുന്നുണ്ട്...
"ഹോ ആ കഴുത രാഗം ഒന്ന് നിർത്താവോ .." അവളുടെ കണ്ണടച്ചുള്ള പാട്ടുപാടാൻ കണ്ടു ഞാൻ സഹിക്കാൻ പറ്റാത്ത ഭാവത്തിൽ പറഞ്ഞു.
"വൈ ബ്രോ...ഇഷ്ടായില്ല..?" അവളെന്നെ ചിരിയോടെ നോക്കി .
"ഒട്ടുമില്ല.." ഞാൻ തീർത്തു പറഞ്ഞു ബെഡിലേക്കു കയറി ഇരുന്നു . ബെർമുഡ മാത്രമാണ് എന്റെ വേഷം . ഞാൻ കയറി ഇരുന്നതും മഞ്ജുസ് എന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു .
"എന്താണ് വല്യ ചിരിയും കളിയുമൊക്കെ?" ഞാൻ പുരികം ഉയർത്തി അവളെ നോക്കി .
"ചുമ്മാ .." മഞ്ജു
💬 Comments
View all comments