0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

അത് , ദേഷ്യം പിടിച്ച ഭദ്രകാളിയെ പോലാ .." മഞ്ജുസിന്റെ പൊട്ടിത്തെറി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

"ഹ ഹ ..അത് നല്ലതാ ..കുറച്ചൊക്കെ ആരെയെങ്കിലും പേടിക്കണം . എന്തായാലും നിനക്ക് പറ്റിയ കൂട്ട് തന്നെയാ .." കുഞ്ഞാന്റി ആശ്വാസം പോലെ പറഞ്ഞു ചിരിച്ചു .

"മ്മ്..ബെസ്റ്റ് കൂട്ടാ ..പ്രേമിച്ചു നടന്ന ടൈം ഒന്നുമല്ല മോളെ ഇപ്പൊ , അവള് എന്നെ ലോക് ആക്കിയിട്ടേക്കുവാ , ഒരു സ്ഥലത്തു പോകാൻ വയ്യ , ഒറ്റയ്ക്ക് ഫ്രെണ്ട്സിനെ കൂടെ ഒന്ന് ചുറ്റാൻ പോലും അവള് സമ്മതിക്കില്ല ..എന്ത് സ്വഭാവം ആണോ എന്തോ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .

"ഹി ഹി ..എല്ലാ പെണ്ണുങ്ങളും അങ്ങനെയൊക്കെ തന്നെയാടാ , ഭർത്താവു എപ്പോഴും കൂടെ വേണമൊന്നൊക്കെ എല്ലാര്ക്കും ആഗ്രഹം ഉണ്ടാകും .." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു .

"എന്നിട്ട് സ്വന്തം കാര്യം വന്നപ്പോ എന്ത് പറ്റി? " ഞാൻ അവളെ കളിയാക്കികൊണ്ട് ചോദിച്ചു .

"ഓഹ് ...പറയുന്നത് കേട്ട തോന്നും ഞാൻ മാത്രം ആണ് കുറ്റക്കാരി എന്ന് .മോന് അതിലൊന്നും ഒരു പങ്കും ഇല്ലാലോ അല്ലെ ?" അവൾ ശബ്ദം ഒന്ന് പുച്ഛ സ്വരത്തിലാക്കി എന്നെ കളിയാക്കി .

"ഹി ഹി ..അതിപ്പോ പറ്റിപോയില്ലേ ഇനി പറഞ്ഞിട്ടെന്താ . ഇനി അങ്ങനെ ഒന്നും പറ്റാതെ നോക്കുന്നതിലാണ് ബുദ്ധി " ഞാൻ സ്വല്പം ഗൗരവം നടിച്ചു പറഞ്ഞു .

"ആഹ് ..എന്നുവെച്ചു നീ ഇങ്ങോട്ട് വരാതെ ഒന്നും ഇരിക്കല്ലേ കണ്ണാ ..കുഞ്ഞാന്റിക്ക് നിന്നെ അല്ലാതെയും ഇഷ്ടം തന്നെയാ

💬 Comments

View all comments