0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഗൗരവം വെടിഞ്ഞു മഞ്ജുസും പുഞ്ചിരി തൂകി . പിന്നെ സ്റ്റെയർ കേസ് കയറി മുകളിലെ ഞങ്ങളുടെ റൂമിലേക്ക് പോയി . നേരെ ഡ്രസ്സ് ഒകെ അഴിച്ചിട്ട കുളിയും കഴിഞ്ഞാണ് മഞ്ജു പിന്നെ താഴേക്കിറങ്ങിയത് . ഒരു ഇളംനീല ബെഡ്‌റൂം നൈറ്റി അണിഞ്ഞു അവൾ താഴേക്കിറങ്ങി വന്നു . കുളി കഴിഞ്ഞു നേരിയ ഈറനുള്ള മൂടിയോടെ ഹാളിലെത്തിയ അവൾ സോഫയിലിരിക്കുന്ന എന്നെയും അഞ്ജുവിനെയും നോക്കി പുഞ്ചിരി തൂകി നേരെ കിച്ചണിലൊട്ടു പോയി .

അമ്മ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. റേഷൻ കടയിലോ മറ്റോ പോയതാണ് എന്നാണ് തോന്നുന്നത് . അടുക്കളയിൽ ചെന്ന് തിളപ്പിച്ച് വെച്ചിരുന്ന ചായ ഒന്നുടെ ചൂടാക്കി രണ്ടു ഗ്ലാസ്സുകളിൽ ആക്കി പകർന്നുകൊണ്ട് അവൾ തിരികെയെത്തി . ഒരെണ്ണം എന്റെ നേരെ നീട്ടി..ഞാനതു വാങ്ങിയതും മഞ്ജുസ് തിരിഞ്ഞു നടന്നു ഡൈനിങ് ടേബിളിനോട് ചേർന്ന് കസേരയിൽ ചെന്നിരുന്നു .

"അഞ്ജു ആ ന്യൂസ് പേപ്പർ ഒന്ന് എടുക്കുമോടി ..ഞാൻ രാവിലെ വായിക്കാറില്ല..ക്‌ളാസ് കഴിഞ്ഞു വന്നാ പതിവ് " മഞ്ജു ചൂട് ചായ ഊതിക്കൊണ്ടിരിക്കെ പയ്യെ പറഞ്ഞു അഞ്ജുവിനെ നോക്കി .

അഞ്ജു പ്രേത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അടുത്തിരുന്ന എന്നെ ഒന്ന് നോക്കി . പിന്നെ എഴുനേറ്റു ഉമ്മറത്ത് ചെന്ന് പേപ്പർ എടുത്തു തിരികെ എത്തി അത് ഡൈനിങ് ടേബിളിൽ മഞ്ജുവിന് മുൻപിൽ കൊണ്ടിട്ടു.

"ദാ ചേച്ചി.." അഞ്ജു ഗൗരവത്തിൽ പറഞ്ഞു അവൾക്കരികിലേക്കിരുന്നു . പിന്നെ കോളേജിലെ വിശേഷങ്ങളൊക്കെ തിരക്കി . മഞ്ജു അതിനൊക്കെ വല്യ ആവേശത്തിൽ തന്നെ മറുപടിയും നൽകി .

ഞാൻ അതൊക്കെ നോക്കികൊണ്ട് ചായ കുടിച്ചു

💬 Comments

View all comments