0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 645

ഇല്ല ..ഇച്ചിരി പൊട്ടിത്തെറി ഒകെ ഉണ്ടേലും അങ്ങനെ പോണൂ..പിന്നെ മാരീഡ് ആയപ്പോ പഴയ പോലെ പ്രേമിച്ചു നടക്കാൻ പറ്റണില്ല..അതാണ് ഒരു പ്രെശ്നം " മഞ്ജു ചിരിയോടെ പറഞ്ഞു സരിതയെ നോക്കി .

"ആഹ്...സ്റ്റിൽ നിന്റെ മുഖം കണ്ടാൽ അറിയാം നീ വളരെ ഹാപ്പി ആണെന്ന്.." സരിത മിസ് ഗൗരവത്തിൽ പറഞ്ഞു ചിരിച്ചു .

"മ്മ്..അൽമോസ്റ്റ് .. ഹി ഈസ് എ ഗുഡ് ഫ്രണ്ട് ..മച്ച് മോർ ദാൻ എ ഹസ്ബൻഡ് " മഞ്ജുസ് എന്നോടുള്ള ഇഷ്ടവും സ്നേഹവും വളരെ ചുരുങ്ങിയ വാക്കിൽ പറഞ്ഞൊതുക്കി...

ആ സംസാരം കഴിഞ്ഞു മഞ്ജുസ് നേരെ ക്‌ളാസ്സിലേക്ക് പോയി . വിചാരിച്ചത്ര പ്രേശ്നങ്ങളൊന്നും ഉണ്ടായില്ല. ചില ഷോ കാണിക്കുന്ന ടീമ്സ് സരിത മിസ് പറഞ്ഞപോലെ ചൊറി ഒക്കെ ഉണ്ടാക്കിയെങ്കിലും മഞ്ജുസ് അത് കാര്യമാക്കിയില്ല..ലീവിന് ശേഷം വന്നതുകൊണ്ട് അവൾ ആദ്യ ദിവസം ക്‌ളാസ് എടുക്കാൻ നിന്നില്ല..

ചില പെൺകുട്ടികൾക്ക് ആണേൽ ഫ്രീ ടൈമിൽ സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു വേണ്ടിയിരുന്നത് . മിസ് പ്രേമം എങ്ങനെ തുടങ്ങി ?, ആരാ ആദ്യം പ്രൊപ്പോസ് ചെയ്തത് ?, മിസ് ഹസ്ബന്റിനെ എന്താ വിളിക്കുന്നത് ? ഐജ് ഗ്യാപ് പ്രശ്നമാകില്ലേ ?

അങ്ങനെ മഞ്ജുസുമായി കമ്പനി ആയിട്ടുള്ള കുട്ടികൾ ഓരോ സംശയങ്ങൾ ചോദിച്ചു . അതിനൊക്കെ പുഞ്ചിരി മാത്രമായി അവൾ ഒഴിഞ്ഞു മാറി..

"സീ ..അതൊക്കെ നിങ്ങളോടു പറയാൻ മാത്രം ഒന്നുമില്ല ..പിന്നെ എന്റെ പേഴ്സണൽ ലൈഫ് അല്ലെ...അതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്കെന്താ ഗുണം " മഞ്ജു ഒരു ചെറു ചിരിയോടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി .

"എന്നാലും അങ്ങനെ അല്ലാലോ മിസ്സെ..ഇങ്ങനത്തെ ലവ് സ്റ്റോറി ഒകെ സിനിമയിലെ കണ്ടിട്ടുള്ളു " കൂട്ടത്തിൽ ചിലർ മഞ്ജുസിനെ വിടാതെ പിടിച്ചു .

"ആഹ്..അങ്ങനെ ആണെന്കി ഞങ്ങളുടെ കഥ സിനിമാ ആകുന്നുണ്ട്..അപ്പൊ കണ്ടാൽ മതി.." മഞ്ജുസ് ചിരിച്ചുകൊണ്ട് പിന്നേം ഒഴിഞ്ഞു മാറി..

"ഹാഹ് ..ഒന്ന് പറ മിസ്സെ .." ചിലർ വീണ്ടും നിർബന്ധിച്ചു .

"'നോ...പ്ലീസ് ലിസ്സൺ കുട്ട്യോളെ ...നോ മോർ പേഴ്സണൽ ടോക്ക് " മഞ്ജു ഗൗരവത്തിൽ ടേബിളിൽ തട്ടികൊണ്ട് പറഞ്ഞു

💬 Comments

View all comments