Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
ഞാൻ വായിച്ചു നോക്കി പയ്യെ പുഞ്ചിരിച്ചു .
പിന്നെ മറുപടി ആയി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം തിരികെ അയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ഉടനെ കാണാൻ തരമില്ല. എന്തായാലും അങ്ങോട്ട് കയറി വിളിക്കേണ്ടെന്നു ഞാനും വിചാരിച്ചു . എപ്പോഴും ഞാൻ മുൻകൈ എടുക്കണം എന്ന നിലപാട് ആണ് മഞ്ജുവിന് . ഇത്തവണ അതുവേണ്ടെന്നു ഞാനും വിചാരിച്ചു .
ഒൻപതര പത്തുമണി ഒക്കെ ആയപ്പോൾ ഞാൻ ഭക്ഷണം കഴിച്ചു . പിന്നെ റൂമിലെ ടി.വി ഓൺ ചെയ്തു പഴയ ക്രിക്കറ്റ് മച്ചിന്റെ ഹൈലൈറ്റ്സ് കണ്ടിരുന്നു .
ഏതാണ്ട് ആ സമയം നോക്കിയാണ് പിന്നീട് ഫോൺ ശബ്‌ദിക്കുന്നത് . മഞ്ജുസ് അല്ലാതെ വേറെ ആര് വിളിക്കാൻ ! കല്യാണം കഴിഞ്ഞതോടെ കുഞ്ഞാന്റി പോലും വിളിക്കാതെയായി ! ബീനേച്ചി ആണെങ്കിൽ പിന്നെ മര്യാദക്കാരി ആയി !
ഫോൺ എടുത്തു ഞാൻ കാതോട് ചേർത്തതും മഞ്ജുസ് ദേഷ്യപ്പെട്ടു .
"നീ ഇതെവിടാരുന്നു കവി ..ഞാൻ എത്രവട്ടം വിളിച്ചു ...നിനക്കൊന്നു തിരിച്ചു വിളിച്ചൂടെ.." മുഖവുരയൊന്നും കൂടാതെ മഞ്ജുസ് പറഞ്ഞു തുടങ്ങി .
"തിരക്കായിരുന്നു മോളെ ..ഇന്ന് ജോയിൻ ചെയ്തതല്ലേ ഉള്ളു ..പിന്നെ വൈകീട്ട് ഫോൺ എടുക്കാതെയാ പുറത്തോട്ടു പോയെ " ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
"മ്മ് .." മഞ്ജുസ് പതിയെ മൂളി..
"മ്മ്..." ഞാനും മൂളി .
പിന്നെ ആര് തുടങ്ങണം എന്ന ആശയകുഴപ്പം ആയിരുന്നെന്നു തോന്നുന്നു . കുറച്ചു സെക്കൻഡ് നിശ്ശബ്ദതയായി ...ഒടുക്കം മഞ്ജുസ് തന്നെ തുടങ്ങി.
"നീ ഫുഡ് ഒക്കെ കഴിച്ചോ?" മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു
💬 Comments
View all comments