Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
.
"മ്മ് ...അവിടെയോ?" ഞാൻ മൂളികൊണ്ട് തിരിച്ചു ചോദിച്ചു .
"ആഹ്...ഇപ്പൊ കഴിഞ്ഞു റൂമിൽ കേറിയേ ഉള്ളു .." മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .
"ആഹ്...ഇപ്പൊ ഞാൻ ഇല്ലാത്തോണ്ട് ഹാപ്പി ആയിരിക്കും അല്ലെ..ശല്യം ചെയ്യാൻ റൂമിൽ ആളില്ലല്ലോ " ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് മറുപടി ഒന്നും പറഞ്ഞില്ല..ഒന്നും മിണ്ടാതെ നിന്നു.
"എന്താ ഒന്നും മിണ്ടാത്തെ..?' ഞാൻ പയ്യെ ചോദിച്ചു .
"ഒന്നും ഇല്ലെടാ ..ഇത്ര ദിവസം ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് നീ പോയപ്പോ എന്തോ പോലെ ..കവി എന്ന് ഓര്മയില്ലാതെ വിളിച്ചിട്ട ഞാൻ ഇന്ന് റൂമിലേക്ക് കേറിവന്നത്..സംതിങ് മിസ്സിംഗ് ബ്രോ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ഓ പിന്നെ..." അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .
"പിന്നെ ഒന്നുമല്ല..വേണെങ്കി വിശ്വസിച്ച മതി...ശരിക്കും ഒരു സുഖം ഇല്ലെടാ " മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
"ആഹ്..ഇല്ലെങ്കി നന്നായി..നീ തന്നല്ലേ എന്നെ ഉന്തിത്തള്ളി പറഞ്ഞു വിട്ടേ.." ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .
"അതൊക്കെ ശരിയാണ്..എന്നാലും റൂമിനകത്തു ഒറ്റക്കിരിക്കുമ്പോ ഒരു മിസ്സിംഗ് " മഞ്ജു ബെഡിലേക്ക് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു .
"അത്ര മിസ്സിംഗ് ആണേൽ നീ ഇങ്ങു പോരെ " ഞാൻ കളിയായി പറഞ്ഞു .
"അയ്യടാ ..അത്രക്കൊന്നും ഇല്ല.." മഞ്ജു ചിരിയോടെ പറഞ്ഞു .
"മ്മ്...അമ്മേം അഞ്ജുവും ഒക്കെ കിടന്നോ ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"ആഹ്...കിടന്നു കാണും..ഞാൻ എന്റെ പണിയൊക്കെ കഴിഞ്ഞപ്പോ ഇങ്ങു പോന്നു.." മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു
💬 Comments
View all comments