Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]
"കവി..നീ വെറുതെ എന്നെ .." മഞ്ജു കണ്ണുരുട്ടി എന്റെ കണ്ണിൽ കുത്തുന്ന പോലെ ഭാവിച്ചു . പിന്നെ ആ കൈവിരലുകൾ പിൻവലിച്ചു നിരങ്ങി നിരങ്ങി ബെഡിൽ നിന്നും താഴെ ഇറങ്ങി . അവളുടെ ആ ദേഷ്യവും ചാട്ടവുമൊക്കെ ഞാൻ പുഞ്ചിരിയോടെ നോക്കി . വയസ് മുപ്പതിനോട് അടുക്കാറായിട്ടും മഞ്ജുസിനു ചില നേരത്തു പിള്ളേരുടെ സ്വഭാവം ആണ് . എന്നെ ചൈൽഡിഷ് എന്നൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും എന്നേക്കാൾ പിടിവാശിയാണ് അവൾക്ക് ..പക്ഷെ തലപോയാലും അത് സമ്മതിച്ചു തരില്ല !
"ഡാ ..അപ്പൊ ഫുഡിന്റെ കാര്യം ?' മഞ്ജുസ് ബെഡിൽ നിന്നിറങ്ങി എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
"പുറത്തു പോകാം ." ഞാൻ പതിയെ പറഞ്ഞു .
"മ്മ്...പിന്നെ കവി നമുക്കിന്നു വൈകീട്ട് അമ്പലത്തിൽ പോണം...നാളെ അമ്മേടെ പിറന്നാളാ " മഞ്ജു ആവേശത്തോടെ പറഞ്ഞു .
"അതിനു അമ്മേടെ പിറന്നാള് ഓണത്തിന്റെ ടൈമിൽ അല്ലെ " ഞാൻ എന്റെ അമ്മയുടെ കാര്യം ഓർത്തെന്നോണം പെട്ടെന്ന് പറഞ്ഞു . അത് കേട്ടപ്പോൾ അവളെന്നെ തറപ്പിച്ചൊന്നു നോക്കി !
"നിനക്ക് മാത്രേ അമ്മ ഉള്ളോ ?" അവൾ മുടിയിഴ തോളിലൂടെ മുൻപിലേക്കിട്ടു പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . അപ്പോഴാണ് അവളുടെ അമ്മയുടെ കാര്യം ആണ് മഞ്ജു ഉദ്ദേശിച്ചതെന്ന് എനിക്ക് കത്തിയത് . എന്റെ അമ്മയെയും അവൾ അമ്മ എന്ന് വിളിക്കുന്നതുകൊണ്ട് സത്യത്തിൽ ഞാനാകെ കൺഫ്യൂഷൻ ആയിപോയതാണ് !
"ഓഹ് ..ഓഹ് ..സോറി സോറി..നിന്റെ കാര്യം ആണല്ലേ.." ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു ചിരിയോടെ പറഞ്ഞു . പക്ഷെ മഞ്ജുസ് ഗൗരവത്തിൽ ആണ് . ഞാൻ എന്തോ തെറ്റ് ചെയ്ത പോലത്തെ മട്ടും ഭാവവും !
"കൺഫ്യൂഷൻ ആയിപോയതല്ലേ മോളെ ..അതിനു നീ ഇങ്ങനെ മോന്ത വീർപ്പിച്ചാലോ ' ഞാൻ അവളുടെ അടുത്തെത്തി പയ്യെ പറഞ്ഞു .
"പോടാ...നിനക്കു അല്ലേലും എന്റെ സൈഡ് ഒരു ശ്രദ്ധയും ഇല്ല .." മഞ്ജുസ് ഇഷ്ടക്കേടോടെ പറഞ്ഞു .
"ആഹ് ഇനി അതെ പിടിച്ചു കേറിക്കോ ..നീ എന്റെ അമ്മയേം നിന്റെ അമ്മയേം "'അമ്മ " എന്ന് അല്ലെ വിളിക്കാറ്
💬 Comments
View all comments