Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
സ്വല്പം ഒന്നശ്വസം വെച്ചപ്പോൾ അവൾ ശബ്ദം കൂട്ടി തുടങ്ങി .
"ഓഹ് ...ഇന്ന് സൺഡേ ആണ്..പവിഴം പോയിട്ട് ഒരു പട്ടികുഞ്ഞു വരില്ല.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു കസേരയിലോട്ടിരുന്നു .
"എന്ന ഇവിടെയുള്ള പട്ടികുഞ്ഞു ചെന്ന് എന്തേലും ചെയ്യ് .." അവൾ എനിക്കിട്ടു താങ്ങി ചിരിയോടെ പറഞ്ഞു .
"ദേ ഞാൻ വയ്യ എന്നൊന്നും നോക്കില്ല.ഒരു ചവിട്ടങ്ങു വെച്ചു തരും..അയ്യാ ഒന്ന് ജീവൻ വെച്ചപ്പോ എന്താ ഡയലോഗ് " അവളുടെ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
" പ്ലീസ് എടാ ..." മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ചിരിയോടെ കൊഞ്ചി .
"ആഹ്..അങ്ങനെ വഴിക്കു വാ മോളെ, ഇനി ഞാനൊന്നു ശ്രമിച്ചു നോക്കാം.." മര്യാദക്ക് മഞ്ജുസ് കാര്യം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു . ഒടുക്കം അന്നത്തെ പാചക കളരി ഞാൻ ഏറ്റെടുത്തു . ഒറ്റയ്ക്ക് ആയതിൽ പിന്നെ അത്യാവശ്യം കുക്കിംഗ് ഒകെ ഞാൻ പഠിച്ചു വെച്ചിരുന്നു . പക്ഷെ വെജിറ്റബിൾ ഐറ്റംസ് ഒന്നും അത്ര വശം ഇല്ല !
അങ്ങനെ പുറത്തു പോയി അത്യാവശ്യം വേണ്ട ചില ഐറ്റംസ് ഒകെ വാങ്ങി ഞാൻ തിരിച്ചെത്തി . മഞ്ജുസിനു കഴിക്കാൻ തൽക്കാലത്തിനു ബണ്ണും ജാമും വാങ്ങി . പിന്നെ കഞ്ഞി ഉണ്ടാക്കാനായി പൊടിയരിയും വാങ്ങി . അതുണ്ടാക്കാൻ അറിയില്ലേലും ഞാൻ അമ്മയെ ഫോണിൽ വിളിച്ചു പുള്ളിക്കാരിയുടെ നിർദേശങ്ങൾ അനുസരിച്ചു ഉണ്ടാക്കി നോക്കി എന്നത് വേറെ കാര്യം .
എല്ലാം വാങ്ങി തിരികെ വരുമ്പോഴും മഞ്ജുസിനു എന്നെ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ കവറിൽ നിന്ന് ബണ്ണും ജാമും എടുത്തു ബെഡിലേക്കിട്ടു .അത് വായുവിൽ പറന്നുകൊണ്ട് മഞ്ജുസ് ഇരിക്കുന്നതിന്റെ അടുത്ത് ചെന്ന് വീണു .
"ഇതെന്താ ഇത് ?" മഞ്ജുസ് അതിലേക്ക് നോക്കി കണ്ണ് മിഴിച്ചു .
"എന്നെകൊണ്ട് ഇത്രേ പറ്റൂ..സാധാരണ പനി പിടിച്ചാൽ ബ്രെഡോ , ബന്നോ , റസ്‌ക്കോ ഒക്കെ ആണല്ലോ പതിവ്..സൊ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂസേ " ഞാൻ ഗൗരവത്തിൽ പറഞ്ഞു .
💬 Comments
View all comments