0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 693

എന്ന് അതിനു പോലും അറിയാൻ വഴിയില്ല.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി.

"ഓഹ് ..അപ്പൊ ഞാൻ ദുഷ്ട ആണോ ?" ഞാൻ പറഞ്ഞത് കേട്ടു മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

"അല്ലല്ലോ..നീ എന്റെ മുത്തല്ലേ ...എന്റെ മഞ്ജുസ് അല്ലെ.." ഞാനവളുടെ ഇരു കവിളിലും കൈചേർത്തു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..പിന്നെ അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു .

"എന്തൊക്കെ കാണണം ഈശ്വര ..' എന്റെ പതിവില്ലാത്ത സ്നേഹം കണ്ടെന്നോണം മഞ്ജു ആരോടെന്നിലല്ലാതെ പറഞ്ഞു .

"ഒന്ന് പോ കിളവി ..." ഞാൻ അവളുടെ സംസാരം കേട്ടു കളിയാക്കി .

"ഡാ ഡാ..എന്നെ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ ?" പൊടുന്നനെ അവളുടെ വിധം മാറി..

"എന്താ വിളിച്ചാ..എന്നേക്കാൾ എട്ടുവയസ് കൂടുതലുള്ള നീ പിന്നെ പെൺകൊച്ചു ആണോ ?" ഞാൻ അവളെ ചൊറിഞ്ഞു തുടങ്ങി .

"പോടാ...ഇന്ന് രണ്ടുപേര് കുറച്ചു പൊക്കിയടിച്ചെന്നു വെച്ച് നെഗളിക്കല്ലേ മോനെ .." മഞ്ജുസ് എന്റെ ചാട്ടം കണ്ടു ഗൗരവത്തിൽ പറഞ്ഞു .ഇപ്പോൾ ആ പഴയ മിസ്സിന്റെ ആറ്റിട്യൂട് കുറേശെ ആയി അവളിൽ വന്നു തുടങ്ങിയിട്ടുണ്ട് . ചൂടാവുമ്പോൾ മാത്രം അവൾക്ക് വല്ലാത്തൊരു സ്റ്റൈൽ ആണ് .

"എന്താ നെഗളിച്ചാൽ ..?" ഞാൻ ചിരിയോടെ അവളെ നോക്കി .

"ഇടിച്ചു മോന്ത ഞാൻ പൊളിക്കും ചെക്കാ ..നിനക്കെന്നെ ശരിക്കു അറിയാന്മേല " മഞ്ജുസ് എന്റെ കവിളിൽ പയ്യെ തഴുകി പല്ലിറുമ്മി .

"ഓഹ് പിന്നെ..' ഞാൻ പുച്ഛ സ്വരത്തിൽ അവളെ നോക്കി .

"ഒരു പിന്നേം ഇല്ല ..നീ എന്റെ കെട്ട്യോന് ആയി പോയി ..അല്ലെങ്കിൽ ഉണ്ടല്ലോ മോനെ.." മഞ്ജുസ് പറഞ്ഞു നിർത്തി കണ്ണുരുട്ടി .

"ഓഹ് നീ എന്ന കാണിക്കും എന്ന ? നീ ശരിക്കും ആൺപിള്ളേരെ തല്ലിയിട്ടുണ്ടോ അതിനു ?" അവളുടെ ഈ കരാട്ടെ ഡയലോഗ് കേട്ടു മടുത്തിട്ടെന്നോണം ഞാൻ സംശയത്തോടെ ചോദിച്ചു .

"ഉള്ളത് കൊണ്ട് തന്നെയാ വല്ലാതെ ചൊറിയണ്ട എന്ന് പറഞ്ഞത്.." മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു മുടി കെട്ടിവെച്ചു . അവളുടെ ഒഴുക്കൻ മട്ടിലുള്ള സംസാരം കേട്ടു ഞാൻ അന്തം വിട്ടു

💬 Comments

View all comments