Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
നോക്കി .
"എവിടന്നു ? ചുമ്മാ പുളു അടിക്കല്ലേ മഞ്ജുസേ " ഞാൻ അവളെ അത്ഭുതത്തോടെ നോക്കി.
"വേണേൽ വിശ്വസിച്ച മതി...കോളേജിൽ വെച്ച് തന്നെയാ അടി ഉണ്ടായത് ." മഞ്ജു ഗൗരവത്തിൽ പറഞ്ഞു .
"ആഹാ ..അത് കൊള്ളാല്ലോ ..എന്നിട്ട് നിനക്കൊന്നും പറ്റിയില്ല ?" ഞാൻ സംശയത്തോടെ അവളെ നോക്കി .
"അതിപ്പോ ഫൈറ്റ് ആകുമ്പോ രണ്ടു കൂട്ടർക്കും പരിക്ക് ഉണ്ടാവൂലോ ..അങ്ങനെ നോക്കുമ്പോ എന്റെ ചുണ്ടൊക്കെപൊട്ടി , കവിളത്തു അവന്റെ കയ്യിന്റെ പാടുംകിട്ടി.." മഞ്ജുസ് പഴയ കോളേജ് ഡേയ്സ് ഓർത്തെന്നോണം ചിരിയോടെ പറഞ്ഞു .
"ഇതാ ഈ അവൻ ? എന്താ സംഭവം ?" ഞാൻ അവൾ പറഞ്ഞു നിർത്തിയതും ആകാംക്ഷയോടെ ചോദിച്ചു .
"ചുമ്മാ ..ഏതോ ഒരലവലാതി..അവനു എന്നോട് പ്രേമം ആണെന്ന് . ശരി പ്രേമിച്ചോളൂ എന്ന് ഞാനും പറഞ്ഞു ." മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .
"ഇങ്ങനെ നിർത്താതെ മുഴുവൻ പറ.." അവൾ ഇടക്കിടെ എന്നെ നോക്കുന്നത് കണ്ടു ഞാൻ സഹികെട്ടു പറഞ്ഞു .
"ഓഹ്..എന്റെ കഥ കേൾക്കാൻ എന്താ ഇന്ററസ്റ്റ് .." മഞ്ജു സ്വല്പം വെയ്റ്റ് ഇട്ടു പറഞ്ഞു .
"തള്ള് ആണേലും കേൾക്കാൻ രസം ഉണ്ട്..അതുകൊണ്ട് പറഞ്ഞതാ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു .
"പോടാ ചെക്കാ തള്ള് ഒന്നും അല്ല വേണേൽ കേട്ടോ" അതും പറഞ്ഞു മഞ്ജുസ് ഫ്ലാഷ് ബാക് പറഞ്ഞു തുടങ്ങി .
"അപ്പൊ അവനു അത് പോരാ..ഞാൻ ഐ ലവ് യു എന്ന് തിരിച്ചു പറയണം ഏന് നിർബന്ധം .പറ്റില്ലെന്ന് ഞാനും പറഞ്ഞു .പറയാതെ വിടില്ലെന്ന് അവനും പറഞ്ഞു .എന്ന പറയിപ്പിക്കാൻ പറ്റുമെങ്കിൽ നീ പാറയിപ്പിക്കേടാ എന്ന് ഞാനും . അപ്പൊ അവനെന്റെ കൈക്കു കയറി പിടിച്ചു..കൈവിടാൻ ഞാനും പറഞ്ഞു . പറ്റില്ലെന്ന് അവനും അപ്പഴേ പറഞ്ഞു . സോ ദേഷ്യം വന്നു..ഞാൻ ഒന്നങ്ങു പൊട്ടിച്ചു .
അത്രേം ആളുകൾ കൂടി നിക്കുമ്പോൾ കോളേജിലെ മെയിൻ തല്ലിപൊളിയായ ഒരുത്തനെ അടിച്ച അവനു ദേഷ്യം വരുമല്ലോ..അവൻ എന്നെയും തല്ലി...ഒറ്റയടിക്ക് എന്റെ ചുണ്ടു പൊട്ടി
💬 Comments
View all comments