0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 694

.

"ഒരു ഒന്നൊന്നര മണിക്കൂർ കൂടിയേ ഉള്ളു.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ടി.വി യിൽ തന്നെ കണ്ണ് നട്ടു.

''ഒന്നര മണിക്കൂറോ ? " മഞ്ജുസ് കണ്ണ് മിഴിച്ചു എന്നെ നോക്കി .

"ആഹ് ..എന്താ ?" ഞാനവളെ ചിരിയോടെ നോക്കി .

"ഒലക്ക ..അത് ഓഫ് ചെയ്തേ..മതി കണ്ടത്. അത്ര നേരം ഒന്നും കാത്തിരിക്കാൻ എനിക്ക് വയ്യ , നമുക്ക് റൂമിൽ പോകാം " മഞ്ജുസ് പതിവില്ലാതെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ ഷർട്ടിന് മീതേകൂടി കയ്യൂഴിഞ്ഞു .

"നീ അതിനു എന്നെ കാത്തിരിക്കുവൊന്നും വേണ്ട , ഉറക്കം വരുന്നുണ്ടേൽ പോയി കിടന്നോ..ഞാൻ ഇത് കഴിഞ്ഞിട്ട് വന്നേക്കാം " അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പതിയെ പറഞ്ഞു ഞാൻ ടി.വി യിലേക്ക് ശ്രദ്ധിച്ചു .

"ആഹാ ..എന്ന അങ്ങനെ ഇപ്പൊ കാണണ്ട .." അവൾ പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും അകന്നു മാറി റീമോർട് എടുത്തു ടി.വി ഓഫ് ചെയ്തു . അത് മാത്രം എനിക്കത്ര ഇഷ്ടപ്പെട്ടില്ല ! നമ്മളെ ഊശിയാക്കുന്ന പോലത്തെ ഏർപ്പാട് ആണ് .

"ഓൺ ചെയ്യ് .." ഞാൻ ദേഷ്യം പരമാവധി സഹിച്ചു അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .സ്വരം കുറച്ചു കടുപ്പിച്ചായിരുന്നു സംസാരം എന്നുമാത്രം !

"സൗകര്യം ഇല്ല..മതി കണ്ടതെന്ന് പറഞ്ഞില്ലേ , ഇനി വന്നേ .." മഞ്ജു എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .

പക്ഷെ ഞാൻ അവളുടെ കൈ തട്ടികൊണ്ട് മഞ്ജുസിനെ കടുപ്പിച്ചൊന്നു നോക്കി . എന്റെ നോട്ടം കണ്ടതും മഞ്ജുസ് ഒന്ന് ശങ്കിച്ചു . !പിന്നെ സ്വല്പം പേടിയോടെ പറഞ്ഞു റിമോർട്ട് എന്റെ മടിയിലേക്കിട്ടു .

"ഇന്നാ .." ടി.വി ഓഫാക്കിയത് എനിക്കിഷ്ട്ടപ്പെട്ടിട്ടില്ലെന്നു എന്റെ നോട്ടം കണ്ടപ്പോഴേ കക്ഷിക്ക്‌ മനസിലായിട്ടുണ്ട് . മാത്രമല്ല മീരയുടെ വീട്ടിൽ വെച്ച് ഒരു ഉടക്ക് ഉണ്ടായാൽ അവൾക്കും നാണക്കേട് ആണ് . റിമോർട്ട് മടിയിൽ വീണതും ഞാനതെടുത്തു വീണ്ടും ടി.വി ഓൺ ചെയ്തു .

മഞ്ജുസ് എല്ലാം നോക്കി തലചൊറിഞ്ഞു നിൽപ്പുണ്ട് .ഞാൻ ദേഷ്യപെടുമെന്നു കക്ഷി ഓർത്തു കാണില്ല.

💬 Comments

View all comments