Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
അതിന്റെ ചമ്മൽ ആണ് . അവളുടെ ആ പാവം പിടിച്ച നിർത്തം കണ്ടു എനിക്ക് അലിവ് തോന്നി . ഒടുക്കം ഞൻ തന്നെ അവളെ സോഫയിലേക്ക് പിടിച്ചിരുത്തി .
"മഞ്ജുസ് ഇങ്ങു വന്നേ .." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കയ്യിൽ പിടിച്ചു സോഫയിലേക്കിരുത്തി . പിന്നെ എന്റെ ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു . അതിനു അവൾ എതിർക്കുകയോ അനുകൂലിക്കുകയോ ഒന്നും ചെയ്തില്ലെന്ന മട്ടിൽ അനങ്ങാതെ ഇരുന്നു .
"നീ എന്താ ഒന്നും മിണ്ടാത്തെ..ഫ്യൂസ് പോയോ ?" ഞാൻ അവളുടെ വലതു കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് തിരക്കി .
"അങ്ങനെ ഒന്നുമില്ല..സം ടൈംസ് എനിക്ക് നിന്നെ പേടിയാ .." മഞ്ജുസ് എന്റെ കുറച്ചു മുൻപത്തെ മുഖഭാവം ഓർത്തു പയ്യെ പറഞ്ഞു .
"അതിനു ഞാനിപ്പോ നിന്നെ ഒന്നും ചെയ്യാറില്ലല്ലോ ? നീയല്ലേ എന്നെ അടിക്കുവേം നുള്ളുവേം ഒക്കെ ചെയ്യുന്നത്.. " ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി .
"അത് നീ എന്നെ തിരിച്ചടിക്കില്ല എന്നെനിക്കു അറിയുന്നോണ്ടല്ലേ " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
"ഹ ഹ ..അത് കൊള്ളാലോ , അപ്പൊ ഞാൻ തിരിച്ചൊന്ന് പൊട്ടിച്ചാൽ നീ കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുമോ ? നീ വല്യ ബ്ലാക് ബെൽറ്റ് ഒകെ അല്ലെ " ഞാൻ അവളെ സംശയത്തോടെ നോക്കി .
"പോടാ ..നീ എങ്ങാനും എന്നെ അടിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല , ഞാൻ വല്ല വഴിക്കും ഇറങ്ങി പോകും , എനിക്കത്രയ്ക്കു ഇഷ്ടാ .." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .
"അയ്യാ ..ഇതൊക്കെ പറച്ചിൽ അല്ലെ മോളെ , നീ വേണേൽ എന്നേം ചവിട്ടികൂട്ടി പുറത്തിടും " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"പോടാ ..നീ ഒന്ന് തുറിച്ചു നോക്കിയാൽ തന്നെ എനിക്ക് പേടിയാ..അപ്പോഴാ ഇനി അടിയുടെ കാര്യം " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .
"ഉവ്വ ഉവ്വ ..കേൾക്കാനൊക്കെ രസം ഉണ്ട് " ഞാൻ പയ്യെ ചിരിച്ചു
💬 Comments
View all comments