Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
അല്ലെ ..ഹ്മ്മ് ..." മഞ്ജുസ് എന്നെ ഒരു പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു .
"മഞ്ജുസേ...പ്ലീസ് ..സത്യമായിട്ടും..നീ ചുമ്മാ .." ഞാൻ ഒന്ന് കൊഞ്ചി സോപ്പിട്ടു നോക്കി .
"ചുമ്മാ ഒന്നുമല്ല..അങ്ങനെ എന്റെ മോൻ വിചാരിക്കുവേം വേണ്ട. എന്നാൽ നിന്റെ ഫോൺ ഇങ്ങു താ..ആ സമയത് നീ ആർക്കാ വിളിച്ചേന്നു നമുക്ക് രണ്ടുപേർക്കും ഒരുമിച്ചു നോക്കാം..എന്താ ?" അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി കയർത്തു . അതോടെ ഇനി ഒരു രക്ഷയും ഇല്ലെന്നു എനിക്ക് ബോധ്യം ആയി .ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു .പിടിക്കപ്പെട്ടോ ? !!
"എന്താ മോനെ നിന്റെ നാക്കു ഇറങ്ങി പോയോ ? അല്ലേൽ ഒരു മുഴം നീളം ആണല്ലോ ?" മഞ്ജുസ് എന്നെ പുച്ച്ചതോടെ നോക്കി ബെഡിൽ നിന്നും താഴേക്കിറങ്ങി .
"ആരോട് പറയാൻ ..നാണോം മാനോം ഉള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം ഉള്ളു .." ബെഡിൽ നിന്നും ഇറങ്ങി റൂമിലെ ഫാൻ ഓൺ ചെയ്തുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
അതിനൊക്കെ മറുപടി ആയി നല്ല പുളിച്ച തെറി പറയാനാണ് എനിക്ക് തോന്നിയത് . പക്ഷെ സാഹചര്യം അനുകൂലമല്ല . അവള് നിന്ന് കത്തുകയാണ് ! അതിന്റെ ഇടയിൽ കേറി ഞാൻ വല്ലതും പറഞ്ഞാൽ എരിതീയിൽ എണ്ണയൊഴിച്ച പോലെയാകും !
"എനിക്കിപ്പോഴും ആൻസർ കിട്ടിയില്ല.." മഞ്ജുസ് തിരികെ വീണ്ടും ബെഡിലേക്കു വന്നിരുന്നു എന്റെ ,മുഖം പിടിച്ചു ഉയർത്തി .
ആകെ വിളറി വെളുത്ത് കലങ്ങിയ കണ്ണുകളുമായി ഇരുന്ന എന്നെ , എന്നിട്ടും കണ്ണിൽ ചോര ഇല്ലാത്ത പോലെ
💬 Comments
View all comments