Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
"എടാ കാലാ നിനക്ക് ഞാൻ തരാം ..." മഞ്ജുസ് എന്റെ ചിരി കണ്ടെന്നോണം ദേഷ്യത്തോടെ പല്ലിറുമ്മി .
"ഒന്ന് പോടീ ..ചിണുങ്ങാതെ വല്ലോം തിന്നാൻ ഉണ്ടേൽ കൊണ്ടുവാ ..എനിക്ക് വിശക്കുന്നുണ്ട്.." അവളുടെ അഭിനയം കണ്ടു കണ്ണിറുക്കി ഞാൻ പറഞ്ഞു. അതിനു മാത്രം വേദനിക്കാനുള്ള ചവിട്ടൊന്നും ഞാൻ കൊടുത്തിട്ടില്ലെന്നു എനിക്കുറപ്പാണ് .
"പോടാ ..." അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞുകൊണ്ട് എഴുനേറ്റു . പിന്നെ കിച്ചൻ ലക്ഷ്യമാക്കി നീങ്ങി . കുറച്ചു കഴിഞ്ഞതും കഴിക്കാനുള്ള വിഭവങ്ങളുമായി മീരയും മഞ്ജുവും തിരിച്ചെത്തി . പുട്ടും മുട്ടക്കറിയും ആയിരുന്നു ബ്രെക്ഫാസ്റ്റിനു . അത് ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു . പിന്നെ ഉച്ചക്ക് ശേഷം കറങ്ങാൻ വേണ്ടി മഞ്ജുവിന്റെ കാറിൽ പുറത്തോട്ടിറങ്ങി . മലമ്പുഴ ഡാമും കവയും ഫോർട്ടുമൊക്കെ ഒന്ന് കറങ്ങി ഞങ്ങൾ നേരം കളഞ്ഞു . ഫോട്ടോ എടുത്തും കിന്നാരം പറഞ്ഞും പഴയ വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജുവും മീരയും എനിക്ക് മുൻപേ നടന്നു . ഒടുക്കം ഒരുമിച്ചു ഫോട്ടോ എടുക്കാൻ ഇടക്ക് എന്നെ വിളിച്ചാലായി . പക്ഷെ അതിലൊന്നും എനിക്ക് പരാതി ഉണ്ടായിരുന്നില്ല . വര്ഷങ്ങള്ക്കു ശേഷം കാണുന്ന ആത്മാർത്ഥ സുഹൃത്തുക്കളുടെ ആ സന്തോഷവും ഒത്തു ചേരലും എനിക്കും അനുഭവിച്ചറിയാൻ കഴിയുന്നുണ്ട് .
ഒടുക്കം എന്നെയും മഞ്ജുവിനെയും ചേർത്ത് നിർത്തി മീരയും കുറെ ഫോട്ടോസ് എടുത്തു . എന്റെ കഴുത്തിൽ കൈചുറ്റി നിന്നും കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമൊക്കെയുള്ള പോസുകളിൽ മഞ്ജുസ് മീരക്ക് മുൻപിൽ നിന്നു .
💬 Comments
View all comments