Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
പൂർത്തിയാക്കി .
ഞാനും മഞ്ജുസും അച്ഛന്റെയും അമ്മയുടെയും കാലുതൊട്ട് വന്ദിച്ചു അനുഗ്രഹം നേടി ..പിന്നെ നേരെ അകത്തേക്ക് . വലതു കാൽ എടുത്തുവെച്ചു എന്റെ സ്വന്തം പെണ്ണായി മഞ്ജുസ് അകത്തേക്ക് കടന്നു . അഞ്ജുവും വീണയും മഞ്ജുസിനെ കൂട്ടുപിടിച്ചു അവളെ കംഫര്ട് ആക്കി നിർത്തി കിന്നാരം പറഞ്ഞു .
വീടിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് റിസപ്‌ഷൻ നാല് മണി കഴിഞ്ഞാൽ എല്ലാരും കൂടി അങ്ങോട്ട് പോകും . ശ്യാം അപ്പോഴേക്കും അവിടെ ഹാജർ ആയിരുന്നത് എനിക്കൊരു ആശ്വാസം ആയി. ഞാൻ അവനുമായി സംസാരിച്ചു നിന്നു .പിന്നെ വന്ന ബന്ധു മിത്രാദികളുമായി പതിവ് കുശലാന്വേഷണം .
മഞ്ജുസ് അകത്തു എല്ലാരുമായും പരിചയപെട്ടു തുടങ്ങി, വിശേഷങ്ങൾ പറഞ്ഞിരുന്നു . ഞങ്ങളുടെ പ്രായ വ്യത്യാസം ഒരു സംസാര വിഷയം ആണെങ്കിലും ഞങ്ങളെ കണ്ടാൽ ആ വ്യത്യസം തോന്നില്ല . മഞ്ജുസ് കാണാൻ വളരെ യങ് ആണ് . അധികം തടിയും സൈസും ഇല്ലാത്തതിന്റെ ഗുണം ആണ് . ഞങ്ങളെ കാണാൻ വന്ന ചില നാട്ടുകാരും അയൽവാസികളുമെല്ലാം ആ കാര്യം പറയുന്നതും എന്റെ കാതിലെത്തി.
"പെണ്ണ് കാണാൻ നല്ല സുന്ദരിയാണ് അല്ലെ ..."
"ആ നല്ല ക്യാഷ് ടീമ് ആണെന്ന കേട്ടത്..ആ ചെറുക്കന്റെ ഭാഗ്യം.."
"മ്മ്..പെണ്ണിന് പ്രായം കൂടുതലാണെന്ന കേട്ടത് ..പക്ഷ കണ്ടാൽ പറയില്ല "
എന്നൊക്കെയുള്ള കമ്മെന്റ്സ് അങ്ങിങ്ങായി കേട്ട് തുടങ്ങി . കല്യാണത്തിന്റെയന്നു അമ്മായിമാരും വീണയും അഞ്ജുവുമൊക്കെ മഞ്ജുസിനെ കണ്ടതും പരിചയപ്പെട്ടതും ആണെങ്കിലും ശരിക്കു കയ്യിൽ കിട്ടിയത് അന്നാണ് . അതുകൊണ്ട് തന്നെ അവള് അവളെ ഹാളിലെ സോഫയിലിരുത്തി വട്ടം കൂടി
💬 Comments
View all comments