0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

..ആമാ നീങ്ക രണ്ടുപേരും പുരുഷൻ പൊണ്ടാട്ടിയ ?" അങ്ങേര് ഞങ്ങളെ നോക്കി തിരക്കി...

"ആമാ .." ഞാൻ ചിരിയോടെ പറഞ്ഞു..

"സരി സരി വാങ്കോ.." അയാള് എന്നെയും മഞ്ജുസിനെയും നോക്കി ചിരിച്ചുകൊണ്ട് കോട്ടേജിനു അടുത്തേക്ക് നീങ്ങി . ഞാൻ അയാൾക്ക്‌ പിന്നാലെയും . മഞ്ജുസ് ഓടി ചെന്നു ഡിക്കി തുറന്നു ബാഗ് എല്ലാം വലിച്ചു തോളിലും ബാക്കിയുള്ളത് കയ്യിലും പിടിച്ചു ആയാസപ്പെട്ട് ഞങ്ങളുടെ പുറകെ വന്നു..

"ഡാ..ഇത് പിടിച്ചേ..." ഞാൻ വിലസി നടക്കുന്നത് കണ്ടു സഹിക്കാഞ്ഞ അവൾ ഒരു ബാഗ് എന്റെ അടുത്തേക്ക് നീട്ടി...

"ഓ....നിന്റെ ഒരു കാര്യം.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബാഗ് വാങ്ങി തൂക്കിപിടിച്ചു അങ്ങേർക്കൊപ്പം നടന്നു . അയാൾ ഞങ്ങളുടെ പെരുമാറ്റം കണ്ടു ചിരിക്കുന്നുണ്ട്..

വാതിൽ തുറന്നു തന്നു ചാവിയും നൽകി മാനേജർ പിൻവാങ്ങി . രാത്രിക്കുള്ള ഭക്ഷണം അയാൾ തന്നെ റെഡി ചെയ്തു തരാമെന്നും പറഞ്ഞു . അത് ഞങ്ങൾക്കൊരു ആശ്വാസമായി..ഇനി റൂം വിട്ടു പുറത്തിറങ്ങേണ്ട കാര്യമില്ല..

കോട്ടേജിനകത്തു കയറി ഞങ്ങൾ ചിര പരിചിതമായ സ്ഥലം പോലെ പഴയ നൊസ്റ്റാൾജിയ ഒരു നിമിഷം ആസ്വദിച്ചു കണ്ടു..പിന്നെ നേരെ റൂമിനകത്തേക്ക് .

മഞ്ജുസ് താക്കോലിട്ടു തിരിച്ചുകൊണ്ടു റൂമിന്റെ വാതില്ക്കല് നിക്കുന്നുണ്ട്. ഞാൻ തൊട്ടു പുറകിലും ..

"ഒന്ന് എളുപ്പം ആകട്ടെ മഞ്ജു കുട്ടി..." ഞാൻ തണുപ്പടിച്ചു കൊണ്ട് തിരക്ക് കൂട്ടി ...

"ഇത് തുറക്കാൻ പറ്റണില്ല..." മഞ്ജുസ് കുനിഞ്ഞു ഒന്നുടെ ട്രൈ ചെയ്തുകൊണ്ട് പറഞ്ഞു.

"ഓഹ്.ഒരു പൂട്ട് തുറക്കാൻ അറിയാത്ത നീ ഒകെ എവിടത്തെ ടീച്ചർ ആടി..മാറങ്ങോട്ട് " ഞാൻ ദേഷ്യത്തോടെ പറഞ്ഞു

💬 Comments

View all comments