Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
തുടങ്ങി...? ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞത്? ചേച്ചിക്ക് ഈ വയസ്സിന്റെ ഇഷ്യൂ ഒന്നും തോന്നിയില്ലേ ? കണ്ണേട്ടൻ എങ്ങനെയാ ആള് റൊമാന്റിക് ആണോ ? ചേച്ചി അവനെ എന്താ വിളിക്കുന്നെ ..? അവനെങ്ങനെയാ സ്വഭാവം ? ചേച്ചി പറഞ്ഞ വല്ലോം അനുസരിക്കുവോ? "
ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ ..അതിനു മഞ്ജുസ് വായിൽ വന്ന കള്ളങ്ങളൊക്കെ തട്ടി വിടുന്നുമുണ്ട് .അതിനിടയ്ക്കാണ് എന്റെ മുത്തശ്ശിയും അമ്മയും അങ്ങോട്ടേക്ക് കയറി വന്നത്.
"മതി പെണ്ണുങ്ങളെ ആ കുട്ടി ഒന്ന് ശ്വാസം വിട്ടോട്ടേ " മുത്തശ്ശി വീണയെയും അഞ്ജുവിനെയും നോക്കികൊണ്ട് കണ്ണുരുട്ടിയതോടെ രണ്ടാളും സ്കൂട്ട് ആയി . കുഞ്ഞാന്റി അവരുടെ എണീച്ചുള്ള നടത്തം നോക്കി ചിരിച്ചു മഞ്ജുസിനൊപ്പം ഇരുന്നു ..പിന്നാലെ അമ്മയും മുത്തശ്ശിയും !
"ഇതെന്താ മോളെ ..ആഭരണങ്ങളൊക്കെ എവിടെ ?" മുത്തശ്ശി അതിശയത്തോടെ തിരക്കി..
"അഴിച്ചു വെച്ചു മുത്തശ്ശി ..എനിക്കിങ്ങനെ എല്ലാം ഇട്ടു നടക്കണത് ഇഷ്ടമല്ല .." മഞ്ജുസ് പതിയെ പറഞ്ഞൊപ്പിച്ചു..
"മ്മ്...അല്ലേലും വീട്ടിൽ അതിന്റെ ആവശ്യം ഒന്നുമില്ല.." അമ്മ മഞ്ജുസിനെ പിന്താങ്ങി...
"ആഹ്..അതും നേരാ .." മുത്തശ്ശി തലയാട്ടി..
"ഞങ്ങൾക്ക് ആർക്കും അലോഹ്യം ഒന്നും ഇല്യാട്ടോ ..അങ്ങനെ ഒന്നും മോള് മനസ്സിൽ വിചാരിക്കരുത്.." മുത്തശ്ശി മഞ്ജുസിന്റെ കൈത്തലം എടുത്തു പിടിച്ചുകൊണ്ട് പറഞ്ഞു..
മഞ്ജുസ് അതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു..
"കണ്ണൻ പറഞ്ഞപ്പോ ആദ്യം എനിക്ക് ഇഷ്ടം ഒന്നും ഇണ്ടായിരുന്നില്ല..പിന്നെ മോളെ കണ്ടപ്പോ ശരിക്കും മുത്തശ്ശിക്ക് ഇഷ്ടായി.." മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു...
മഞ്ജു ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ഇരുന്നു .
"എന്താ ഇയാൾ ഒന്നും മിണ്ടാത്തത് ?"
💬 Comments
View all comments