Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
"ആഹ് ..പാസ് ആയതുകൊണ്ടാണല്ലോ ഞങ്ങളിപ്പോ നിന്റെ മുൻപിൽ ഇരിക്കുന്നെ ." മഞ്ജുസ് എന്റെ കൈത്തലം അമർത്തികൊണ്ട് മീരയെ നോക്കി പറഞ്ഞു .
"മ്മ്..പക്ഷെ കവി ഒന്നും മിണ്ടുന്നില്ലല്ലോ ..എന്താടോ പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ ?" മീര എന്നെ നോക്കി തമാശ പോലെ തിരക്കി .
"ഏയ് ..അങ്ങനൊന്നുമില്ല ..അറിഞ്ഞുകൊണ്ട് എടുത്തു തലയിൽ വെച്ചതല്ലേ . സോ.." ഞാൻ പയ്യെ പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി .അവളുടെ മുഖത്തും ചെറിയ ചിരിയുണ്ട് .
"ആഹ് ..അപ്പൊ ചെറിയ കുറ്റബോധം ഉണ്ടെന്നു സാരം ..അല്ലെടോ ?" മീര എന്നോടായി ചോദിച്ചു ചിരിച്ചു .
"ആഹ് ..അങ്ങനെ പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ ഇവള് ആള് ശരിയല്ല ." ഞാൻ മഞ്ജുസിന്റെ കൈ വിടുവിച്ചു ചിരിയോടെ പറഞ്ഞതും അവളെന്റെ കയ്യിൽ നുള്ളി .
"സ്സ്..." അവളുടെ നുള്ളലിൽ ഞാൻ മീരയെ നോക്കി ഒന്ന് എരിവ് വലിച്ചു . അത് കണ്ടു മീരയും ചെറുതായി ഒന്ന് പുഞ്ചിരിച്ചു .
"ഇതൊക്കെ ഈ തെണ്ടി ചുമ്മാ പറയുന്നതാ ..അല്ലേലും ഒരാളുടെ മുൻപിൽ വെച്ച് ഇവൻ എന്നെക്കുറിച്ചു നല്ലതായിട്ട് ഒരു കാര്യം പോലും പറയില്ല.." മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി മീരയോടായി പറഞ്ഞു .
"ആഹ് ...അതിനു പറയാൻ നല്ലതായിട്ട് എന്തേലും വേണ്ടേ.." ഞാൻ മഞ്ജുസിനെ ഒന്നുടെ കളിയാക്കികൊണ്ട് എഴുനേറ്റു . എന്റെ സംസാരം കേട്ട് മീരക്ക് ചെറുതായി ചിരി വരുന്നുണ്ട്. അത് കാണുമ്പോൾ മഞ്ജുസിനും കലിപ്പ് വരും .
"ഹോ...നീ ഒന്ന് പോയെ ..പോയി കുളിച്ചിട്ട് റൂമിൽ ഇരുന്നോ..ഞാൻ അങ്ങോട്ട് വന്നേക്കാം .." ഒടുക്കം
💬 Comments
View all comments