Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
കക്ഷിക്കു ശരിക്കും വട്ടാവും എന്നെനിക്ക് തോന്നി .ഞാൻ മനസിലാക്കിയിടത്തോളവും അടുക്കുന്നവരോട് അവൾക്കു വളരെയധികം ഇമോഷണൽ അറ്റാച്മെൻറ് ഉണ്ട് !
"മ്മ്..എന്നാലും നിന്നെയിങ്ങനെ അന്യന്മാരെ പോലെ വഴിയിലിറക്കി വിടുന്നത് എനിക്കെന്തോ പോലെയാ .." റെയിൽവേ സ്റ്റേഷന്റെ കാര്യം ഓർത്തു മഞ്ജുസ് ചിണുങ്ങി .
"ഓ പിന്നെ ..എടി മിസ്സെ , നിന്നെ കെട്ടുന്നേനു മുൻപേ ഞാൻ ബസ്സിലും ട്രെയിനിലും ഒക്കെ തന്നെയാ ട്രാവൽ ചെയ്തേ ! അതുകൊണ്ട് നീ കൂടുതൽ ദെണ്ണിക്കാതെ പോകാൻ നോക്ക് .." ഞാൻ പാതി കളിയായും കാര്യമായും പറഞ്ഞുകൊണ്ട് ഡോർ തുറന്നിറങ്ങി .
"മിസ് യു ഡാ ..." പോകാൻ നേരം മഞ്ജുസ് ഒന്നുടെ വിളിച്ചു പറഞ്ഞു .
"ആഹ്...ശരി ശരി...വരവ് വെച്ച് ..ഒന്ന് പോകാൻ നോക്കെടി .." ഞാൻ അവളെ കളിയാക്കികൊണ്ട് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി . പക്ഷെ എന്തോ എനിക്കവളെ തിരിഞ്ഞു നോക്കാൻ തോന്നിയില്ല ! ഞാൻ കണ്ണിൽ നിന്നും മായും വരെ അവളും അവിടെ നിന്നു.
പിന്നെപ്പോഴോ പോയിക്കാണും . കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ട്രെയിനും എത്തി . സെക്കൻഡ് ക്‌ളാസിൽ കഷ്ടപെട്ടുള്ള യാത്ര ആയിരുന്നു . പാലക്കാട് എത്തിയപ്പോഴാണ് ഒന്ന് സീറ്റ് കിട്ടിയത് . എന്തായാലും ഉച്ച കഴിഞ്ഞതോടെ ഞാൻ കോയമ്പത്തൂർ എത്തി . അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ഗസ്റ്റ് ഹൌസിലേക്കു . അവിടെ ചെന്നയുടനെ ഒന്ന് കുളിച്ചു ഫ്രഷ് ആയി സുഖമായിട്ടൊന്നു കിടന്നുറങ്ങി . തലേന്നത്തെ ഡ്രൈവിങ്ങും ഉറക്കമൊഴിക്കലും കാരണം ഞാൻ നന്നായി ക്ഷീണിച്ചിരുന്നു .
പിന്നീട് രാത്രിയാണ് മഞ്ജുസിനെ വിളിക്കുന്നത്.
💬 Comments
View all comments