0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 788

ഉണ്ടോ അച്ഛാ " ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

"ഏയ് ...എന്നാലും വെച്ചോണ്ട് ഇരിക്കേണ്ട എന്നുവെച്ചു ഞങ്ങള് നേരെ തൃശ്ശൂർക്ക് ഇങ്ങു പോന്നു. ഇവിടത്തെ ഹാർട്ട് ഹോസ്പിറ്റലിൽ ആണിപ്പോ . ചെറിയൊരു സർജറി പോലെ .." പുള്ളി പതിയെ പറഞ്ഞു .

"ശൊ..കഷ്ടം ആയല്ലോ ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"ഏയ് ..അങ്ങനെ പേടിക്കാൻ ഒന്നും ഇല്ലെടോ . .." പുള്ളി ചെറു ചിരിയോടെ പറഞ്ഞു.

"മ്മ്..എന്തായാലും ഞങ്ങളങ്ങോട്ടു വരാം . മഞ്ജു അറിഞ്ഞേൽ പിന്നെ സ്വൈര്യം തരുന്നില്ല " ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

"ഏയ്..അതിന്റെ ഒന്നും ആവശ്യം ഇല്ല . ഇവിടെ ഞങ്ങള് രണ്ടു മൂന്നു പേരുണ്ട് . പിന്നെ എന്തായാലും ഒന്നറിയിക്കണമല്ലോ എന്നുവെച്ചു പറഞ്ഞതാ..അല്ലേൽ പിന്നെ അവള് അതും പറഞ്ഞു ചൂടാവും  " പുളളി മഞ്ജുസിന്റെ സ്വഭാവം ഓർത്തെന്നോണം  പറഞ്ഞു .

"ആഹ്...ഇപ്പോഴേ കയറു പൊട്ടിക്കുന്നുണ്ട് ..എന്തായാലും ഞാൻ പറഞ്ഞു നോക്കാം..പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല . മിക്കവാറും ഞങ്ങള് അങ്ങോട്ട് തന്നെ എത്തും " ഞാൻ ചെറു ചിരിയോടെ പറഞ്ഞു . അമ്മക്ക് കാര്യമായി ഒന്നുമില്ലെന്ന്‌ അറിഞ്ഞതിനെ ആശ്വാസവും ആ ചിരിക്കൊരു കാരണം ആണ് .

അങ്ങനെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ടാക്കി . അപ്പോഴേക്കും മഞ്ജുസും ഒരുങ്ങിയെത്തി .

"കവി..എന്തായെടാ ? നീ വിളിച്ചോ ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?" മഞ്ജുസ് ഒറ്റ ശ്വാസത്തിൽ ശരവര്ഷം പോലെ ചോദ്യങ്ങളെയ്തു .

"ആഹ്..ഇല്ല..പോകേണ്ട കാര്യം ഒന്നുമില്ലെന്ന അച്ഛൻ പറഞ്ഞത്.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഹാളിൽ കിടന്ന സോഫയിലേക്കിരുന്നു .

"ദേ കവി..ഞാൻ മോന്തക്കൊന്നു തന്നാൽ ഉണ്ടല്ലോ ...എന്റെ അമ്മ വയ്യാണ്ട്‌ കിടക്കുമ്പോ പിന്നെ ഞാൻ അടുത്ത് വേണ്ടേ ?" മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് പല്ലിറുമ്മി .

"ഹാഹ് ..അതിനു നീ എന്തിനാടി എന്റെ നേരെ ചാടുന്നെ ? നിന്റെ തന്തപ്പടി പറഞ്ഞ കാര്യം ആണിത് " ഞാൻ കൈമലർത്തികൊണ്ട് അവളെ നോക്കി .

"ഓഹ്..അച്ഛൻ അങ്ങനെ ഒക്കെ പറയും. പക്ഷെ നമ്മള് അറിഞ്ഞു ചെയ്യണ്ടേ

💬 Comments

View all comments