0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 791

?. നിനക്ക് പറ്റുവെങ്കിൽ എന്റെ കൂടെ വാ ..അല്ലേൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം " മഞ്ജുസ് കട്ടായം പറഞ്ഞു.

"ആഹ് , എന്ന നീ ഒറ്റയ്ക്ക് പോ , അല്ല പിന്നെ !.എനിക്ക് നിന്റെയീ കോപ്പിലെ വർത്താനം കേൾക്കുമ്പോഴാ ഒരു ചവിട്ടു വെച്ച് തരാൻ തോന്നുന്നത്  . ഇങ്ങനെ പറയാൻ മാത്രം ഇവിടെ ഇപ്പൊ എന്താടി ഉണ്ടായത്?" ഞാൻ സ്വല്പം ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു . അതോടെ മഞ്ജുസ് ഫ്യൂസ് ആയി ! അവളൊന്നും മിണ്ടിയില്ല . "മ്മ്..അതുപോട്ടെ .നീ നിന്റെ മീരയെ വിളിക്ക്..പോകുന്ന കാര്യം പറയണ്ടേ " ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് ഞാൻ ശാന്തമായി പറഞ്ഞു .

"മ്മ്..." മഞ്ജുസ് പയ്യെ മൂളി തലയാട്ടി  .

"എന്ന വേഗം അതിനെ വിളിച്ചുണർത്ത് . എന്നിട്ട് കാര്യങ്ങളും പറഞ്ഞോ..." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് എഴുനേറ്റു . അതോടെ മഞ്ജു സ്റ്റെയർകേസ് കയറി മീരയുടെ ർറൂം ലക്ഷ്യമാക്കി നീങ്ങി . കാര്യങ്ങളൊക്കെ മീരയോട് പറഞ്ഞു അവളോടൊപ്പം മഞ്ജു താഴേക്കിറങ്ങി വന്നു .

"സൊ..നിങ്ങള് പോവാൻ തന്നെ തീരുമാനിച്ചു അല്ലെ ?" മീര സ്വല്പം വിഷമത്തോടെ തിരക്കി ഞങ്ങളെ മാറി മാറി  നോക്കി .

"അല്ലാതെ ഇപ്പൊ എന്ത് ചെയ്യനാടി ..സിറ്റുവേഷൻ അങ്ങനെ ആയിപ്പോയില്ലേ . ഞങ്ങളിനി വേറൊരു ദിവസം വരാം " മഞ്ജുവും സ്വല്പം വിഷമം അഭിനയിച്ചു .

"മ്മ്..എന്നാപ്പിന്നെ അങ്ങനെയാവട്ടെ . എത്തിയിട്ട് വിളിക്ക് " മീര മഞ്ജുസിനെ ഹഗ് ചെയ്തുകൊണ്ട് പറഞ്ഞു . അവൾ തിരിച്ചും ഒന്ന് ഇറുക്കികൊണ്ട് മൂളി .

"എന്നാപ്പിന്നെ വൈകിക്കണ്ട കവിൻ..ഇപ്പഴേ മണി പന്ത്രണ്ട് ആയി.." മീര ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് എന്നോടായി പറഞ്ഞു .

"മ്മ് ...." ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി .

പിന്നെ മഞ്ജുസിനൊപ്പം ബാഗുമെടുത്തു ഇറങ്ങി . കീ അവളുടെ കയ്യിൽ നിന്നും വാങ്ങി ഞാൻ തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . പിന്നെ മീരയെ നോക്കി കൈവീശികാണിച്ചുകൊണ്ട് യാത്ര പറഞ്ഞു .

കാർ സ്വല്പം മുന്നോട്ടു നീങ്ങിയതും ഞാൻ മഞ്ജുവിനോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു

💬 Comments

View all comments