0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഹ ..ഒന്ന് പോ ശോഭേ ..." അമ്മയുടെ ആ തമാശ പുള്ളി തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു . പിന്നെ എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കികൊണ്ട് എന്റെ നേരെ കൈനീട്ടി .

"ഹലോ മോനെ ..സുഖം അല്ലെ ? ഞാൻ ജയകൃഷ്‍ണൻ " അങ്ങേര് സ്വയം പരിചയപ്പെടുത്തി . ഞാൻ പുഞ്ചിരിയോടെ കൈകുലുക്കി .

"കവിൻ" ഞാനും പയ്യെ പറഞ്ഞു .

"മ്മ്....അറിയാം...പെങ്ങള് എല്ലാം പറഞ്ഞു . ആഹ്...നീ എന്താടി മഞ്ജു നിൽക്കുന്നെ . ഒരു കസേര എടുത്തിട്ട് വാ...നമുക്കൊന്നു ഇരുന്നിട്ട് സംസാരിക്കാം.." അങ്ങേര് ചെറു ചിരിയോടെ മഞ്ജുവിനെ നോക്കി .

കാര്യം മനസിലായ അവൾ ഉള്ളിലെ ശുണ്ഠി പുറത്തു കാണിക്കാതെ ഇളിച്ചു ഭാവിച്ചു . പൈൻ സ്വല്പം അകലെ കിടക്കുന്ന രണ്ടു കസേര എടുക്കാനായി തിരിഞ്ഞു നടന്നു .

"പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇവരുടെ ഓഫീസിൽ തന്നെയാണല്ലേ ജോലിയും താമസവും ഒക്കെ ?" അങ്ങേര് സ്വല്പം പുച്ഛത്തോടെ എന്നെ നോക്കികൊണ്ട് തിരക്കി .

"മ്മ്....അതെ..." ഞാൻ പയ്യെ മൂളികൊണ്ട് പറഞ്ഞു .

"ആഹ്...എന്തായാലും നന്നായി പെങ്ങളെ . അവനവന്റെ മുതൽ അല്ലെ , ഒക്കെ നോക്കി നടത്താൻ കുടുംബത്തിൽ തന്നെ ഉള്ള ഒരാളായല്ലോ " അങ്ങേര് തിരികെ കസേരയിലേക്കിരുന്നുകൊണ്ട് അമ്മയോടായി പറഞ്ഞു .

എന്നെ സ്വല്പം താഴ്ത്തികെട്ടിയ പോലുള്ള അങ്ങേരുടെ സംസാരം മഞ്ജുസിന്റെ അമ്മയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് എന്നെയൊന്നു മുഖം ഉയർത്തി നോക്കിയ അവരുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസിലായി . ഞാൻ കണ്ണിറുക്കി അതൊന്നും സാരമില്ലെന്ന് ഭാവിച്ചു അമ്മയെ ആശ്വസിപ്പിച്ചു . സ്വന്തം

💬 Comments

View all comments