Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
തീരുമാനിക്കാം. ഇപ്പൊ ഒരു കിസ് കൂടെ തന്നെ. എന്നിട്ട് നീ അങ്ങ് പൊക്കോ.." ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ തഴുകി .
അതോടെ മഞ്ജു ഒന്ന് ചുറ്റും നോക്കികൊണ്ട് എന്റെ ചുണ്ടിൽ ഒരു ലോങ്ങ് കിസ് സമ്മാനിച്ചു പിന്നെ എന്റെ കവിളിൽ തഴുകി പുഞ്ചിരിച്ചുകൊണ്ട് ചുറ്റും നോക്കി , ആശ്വാസത്തോടെ മടങ്ങി . ഹാഫ് സാരിയുടെ തലപ്പ് കൈകൊണ്ട് ആട്ടിരസിച്ച് മൂളിപ്പാട്ടും പാടി ഒന്നുമറിയാത്ത ഭാവത്തിൽ നീങ്ങുന്ന അവളെ ഞാനും ചെറിയ ചിരിയോടെ നോക്കി നിന്നു . പോകും വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കി കണ്ണിറുക്കാനും കക്ഷി മറന്നില്ല .
പിന്നെ സ്വല്പം കഴിഞ്ഞപ്പോൾ ഞാനും പൂമുഖ ഭാഗത്തേക്ക് മടങ്ങി . കുളിച്ചു മുണ്ടും ഷർട്ടുമൊക്കെ ഉടുത്തു ഞാനും ക്ഷേത്ര മുറ്റത്തേക്കിറങ്ങി . വൈകുന്നേരമായതോടെ ചടങുകളൊക്കെ തുടങ്ങാൻ പോകുകയാണ് . കലശ കുടവും , വെളിച്ചപ്പാടും ഒകെ ആയി മഞ്ജുസിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് താലം എടുക്കാനുള്ള പെൺകുട്ടികളും സ്ത്രീകളുമൊക്കെ നീങ്ങും . പിന്നെ ഉറഞ്ഞുതുള്ളുന്ന കോമരത്തോടൊപ്പം അവിടെ നിന്നു തിരിച്ചു വീട്ടിലെ അമ്പലത്തിലേക്ക് തന്നെ എഴുന്നള്ളും . പിന്നെ ഭഗവതിയുടെ കോമരം വക കൽപ്പനയും ശാസനയും ഒക്കെ ഉണ്ടാകും . അത് കഴിഞ്ഞാൽ നാഗ പാട്ടും കളം മായ്ക്കലും ഗുരുതിയും ഒക്കെ ഉണ്ട് . അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ . എന്റെ കഥയിൽ അതിനെന്തു പ്രസകതി !
കുളിച്ചു റെഡി ആയി താലം എടുക്കാൻ വേണ്ടി മഞ്ജുസും ഒരുങ്ങിയിരുന്നു . ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയും ആണ് അവളുടെ വേഷം !
💬 Comments
View all comments