Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
വെളിച്ചപ്പാടും സംഘവും കലശക്കുടവുമായി നീങ്ങി. ഒപ്പം മഞ്ജു അടക്കമുള്ള പെണ്ണുങ്ങളും .പോയിട്ട് വരാമെന്നൊക്കെ പറഞ്ഞു അവൾ ആ സംഘത്തോടൊപ്പം നടന്നു നീങ്ങി . പിന്നെ കസിൻസുമായൊക്കെ കുശുകുശുക്കിയും ചിരിച്ചും നടന്നകന്നു . അതോടെ കുറച്ചു പേര് മാത്രം തറവാട്ടിൽ അവശേഷിച്ചു . മഞ്ജുസിന്റെ മുത്തശ്ശി നടക്കാൻ ബുദ്ധിമുട്ടുള്ള കാരണം അവരോടൊപ്പം പോയില്ല. അതുകൊണ്ട് ഞാൻ അവരോടൊപ്പം കൂടി . അതിനെ കൈപിടിച്ച് മുറ്റത്തേക്കിറക്കി ഞാൻ തൊടിയിലൊക്കെ ഒന്ന് ചുറ്റി .
മഞ്ജുസിന്റെ അച്ഛനെ കുറിച്ചും അവളെ കുറിച്ചുമൊക്കെ ആ സമയത്തു അവർ വാ തോരാതെ സംസാരിച്ചു . പിന്നെ ഞാൻ കാണിക്കുന്ന സ്നേഹവും അവരെ വല്ലാണ്ട് ആകർഷിച്ചു . ഒടുക്കം ഒന്നിരുട്ടിയതോടെ ആണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദീപ പ്രഭ ചൊരിയുന്ന താലങ്ങളുമായി പോയവർ തിരിച്ചെത്തിയത് . ഉറഞ്ഞു തുള്ളുന്ന ഭഗവതിയുടെ കോമരത്തിന്റെ കൂടെ കലശക്കുടവുമേന്തി മഞ്ജുവിന്റെ അച്ഛൻ മുൻപേ നടക്കുന്നുണ്ട് . മഞ്ജുസ് ഒക്കെ ഏറ്റവും പുറകിൽ ആണ് . അവർക്കു പിള്ളേര് സെറ്റിനൊപ്പം മിണ്ടിയും പറഞ്ഞും നടക്കാൻ അതാണ് സേഫ് . മുൻപിൽ ആകുമ്പോൾ ആരേലും വഴക്കു പറയും ! മിസ്സും ടീച്ചറും ഒക്കെ കോളേജിൽ അല്ലെ , തറവാട്ടിൽ അവളും ഒരു സാധാ പെണ്ണ് !
ഒടുക്കം വെളിച്ചപ്പാടും സംഘവുമെല്ലാം കലുഷിതമായ ചെണ്ട മേളത്തോടൊപ്പം തറവാട്ടമ്പലത്തിനുള്ളിലേക്ക് കടന്നു . അതിനിടയിലും ഞാനും മഞ്ജുസും കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും സംസാരിക്കുന്നുണ്ട് . അവൾ ആ തിരക്കിനിടയിൽ പെട്ടതുകൊണ്ട് ഞാൻ ആകെ പോസ്റ്റ് ആയി നിക്കുവാണ് . അതുകൊണ്ട് തന്നെ ഞാൻ കൈകൊണ്ട് അവളുടെ ലുക്ക്
💬 Comments
View all comments