Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
ഉള്ള അതൃപ്തി കോമരം കുടുംബാംഗങ്ങളെ അറിയിച്ചു . ഞാനും മഞ്ജുവും അതെല്ലാം നോക്കി അന്തം വിട്ടു നിന്നു . ഒടുക്കം എല്ലാം ഒന്ന് കെട്ടടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ രണ്ടു വഴിക്കായി . അവളെ കസിൻസ് വന്നു പിടിച്ചു വലിച്ചു കൊണ്ടുപോയി . അതോടെ ഞാൻ വീണ്ടും പോസ്റ്റ് !
ഇനി ഊണൊക്കെ കഴിഞ്ഞു നട്ടപാതിരാ നേരം ആകുമ്പോഴാണ് കളംപാട്ടു നടക്കുന്നത് . അത് വരെ എല്ലാരും ഫ്രീ ആണ് . പക്ഷെ പറഞ്ഞിട്ടെന്താ . സ്വന്തം ഭാര്യയെ എനിക്കൊന്നു കയ്യിൽ കിട്ടാത്ത അവസ്ഥ ആണ് . ഒടുക്കം ഊണ് കഴിക്കാൻ തറവാട്ടമ്പലത്തിനോട് ചേർന്നുള്ള പന്തലിൽ ഇരിക്കുമ്പോഴാണ് മഞ്ജുവിനെ വീണ്ടും ഒന്നടുത്തു കിട്ടുന്നത് .
ഭാര്യ ഭർത്താക്കന്മാർ ആയതുകൊണ്ട് തന്നെ എല്ലാവരും കൂടി ഞങ്ങളെ ഒന്നിച്ചിരുത്തി . പക്ഷെ പന്തിയിൽ വേറെയും ഒരുപാട് ആളുകൾ ഉണ്ടായിരുന്നതുകൊണ്ട് അതിലൊന്നും വല്യ കാര്യമില്ലെന്നു വേണം പറയാൻ . ഓരോരുത്തരായി വന്നു ഇലയിൽ ഊണും കറികളും വിഭവങ്ങളുമൊക്കെ വിളമ്പി . ഞാൻ ആ സമയം അച്ചാറ് തൊട്ടു നക്കികൊണ്ട് അടുത്തിരുന്ന മഞ്ജുവിന്റെ കാലിലൊന്നു തട്ടി .
അപ്പോഴാണ് തൊട്ടടുത്തിരുന്ന ചെറിയമ്മയോടു സംസാരിച്ചിരുന്ന അവൾ ഞെട്ടിക്കൊണ്ട് എന്നെയൊന്നു നോക്കുന്നത് . പിന്നെ പുരികം ഉയർത്തികൊണ്ട് എന്നോട് കാര്യം തിരക്കി .ഞാൻ ഒരു കാര്യം പറയാൻ ഉണ്ടെന്ന ഭാവത്തിൽ അവളോട് ഒന്ന് അടുത്തേക്ക് ചേർന്നിരിക്കാൻ ആംഗ്യം കാണിച്ചു . അതോടെ മഞ്ജു ഇലയിൽ കിടന്ന ശർക്കര ഉപ്പേരി വായിലേക്കിട്ട് ചവച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി..
"ഹ്മ്മ്...എന്താ ?" മഞ്ജു സ്വകാര്യം പോലെ തിരക്കി . അതോടൊപ്പം
💬 Comments
View all comments