Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
പുള്ളിയുടെയും അടുത്ത് നിന്നിരുന്ന അമ്മയുടെയും ഒക്കെ മുഖം ഒന്ന് വാടി .
"എന്താടാ ഇത്..." ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത മഞ്ജുസ് പെട്ടെന്ന് എന്റെ കാലിലൊന്നു തട്ടി ശബ്ദം താഴ്ത്തി പല്ലിറുമ്മി .
"ചുമ്മാ..." ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . പക്ഷെ അപ്പോഴും അവളുടെ അച്ഛന്റെ മുഖം തെളിഞ്ഞിരുന്നില്ല .
"അങ്ങനെ ഒന്നും വിചാരിക്കണ്ട മോനെ..ഒക്കെ നിന്റെം കൂടി അല്ലെ ?" മഞ്ജുസിന്റെ അമ്മയും അതിലെ അതൃപ്തി എന്നെ അറിയിച്ചു . പക്ഷെ ഞാൻ അതൊരു തമാശക്ക് വേണ്ടി മാത്രം പറഞ്ഞതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ ! ഞാൻ ഉള്ളിലെ കോമ്പ്ലെക്സ് വെച്ച് പറഞ്ഞ പോലെയാണ് അവരുടെയൊക്കെ മട്ടും ഭാവവും !.
"അയ്യോ..അമ്മെ ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ . നിങ്ങള് അത് കാര്യമാക്കണ്ട . " ഞാൻ ചെറു ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ അച്ഛനെ നോക്കി .
"ആഹ്...എന്തായാലും മോൻ അവളുടെ കൂടെ വീട്ടിലൊട്ടു ഒന്ന് ചെല്ല് . ഒന്നോ രണ്ടോ ആഴ്ച ഒകെ കഴിഞ്ഞിട്ട് ജോയിൻ ചെയ്താ മതി . അതുവരെ ഓഫീസിലെ കാര്യം ഒക്കെ ജഗത് നോക്കിക്കോളും " മഞ്ജുസിന്റെ അച്ഛൻ ചെറിയ വിഷമത്തോടെ പറഞ്ഞു .ഞാൻ പറഞ്ഞത് മൂപ്പർക്ക് ശരിക്കു ഫീൽ ആയിട്ടുണ്ടെന്നു എനിക്കും തോന്നി .
"അയ്യോ രണ്ടാഴ്ച ഒന്നും വേണ്ട അച്ഛാ ..ഒരാഴ്ച തന്നെ ധാരാളം .." ഞാൻ പുള്ളിയെ തിരുത്തി .
"മ്മ്..ഒക്കെ ഇഷ്ടം പോലെ എങ്ങനെയാണെന്ന് വെച്ചാൽ ചെയ്യ് . ഞാൻ ഒന്നും പറയുന്നില്ല.." അതും പറഞ്ഞു പുള്ളി കഴിപ്പ് തുടങ്ങി .
💬 Comments
View all comments