Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .അപ്പോഴേക്കും ഇഡ്ഡലിയും സാമ്പാറും ചായയുമൊക്കെ ആയി മഞ്ജുസിന്റെ അമ്മയും ചെറിയമ്മയും അങ്ങോട്ടേക്കെത്തി .
"ആഹ്..മക്കളെത്തിയോ ! എന്നാപ്പിന്നെ ഷൈലജെ രണ്ടു പ്ളേറ്റ് കൂടെ ഇങ്ങെടുത്തോ " ഞങ്ങളെ കണ്ടതും മഞ്ജുസിന്റെ അമ്മ , ശൈലജ ചെറിയമ്മയോടു അടക്കം പറഞ്ഞു . അവര് ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചിട്ട് പ്‌ളേറ്റെടുക്കാൻ പോയി .
"പിന്നെ അച്ഛാ ..ഞാൻ പറഞ്ഞ കാര്യം എന്തായി ...? ദേ..സമ്മതിച്ചില്ലെകിൽ എന്റെ സ്വഭാവം മാറൂട്ടോ " ഞങ്ങൾ കസേരയിലേക്കിരുന്നതും മഞ്ജുസ് പയ്യെ പറഞ്ഞു . എന്നെ അവളോടൊപ്പം എന്റെ വീട്ടിലോട്ടു വിടുന്ന കാര്യം ആണ് കക്ഷി ഉദ്ദേശിച്ചത് .
"ആഹ്..എന്നുവെച്ചാൽ എങ്ങനെയാ മോളെ ..ഓഫീസിലെ കാര്യം നടക്കണ്ടേ " മഞ്ജുസിന്റെ അച്ഛൻ എന്നെ മുഖം ഉയർത്തി നോക്കികൊണ്ട് പയ്യെ പറഞ്ഞു .
എനിക്ക് ഈ വിഷയത്തിൽ റോൾ ഇല്ലെന്ന ഭാവത്തിൽ ഞാൻ അങ്ങേരെ നോക്കി പുഞ്ചിരിച്ചു .
"അതൊക്കെ അവിടെ നടന്നോളും . അച്ഛൻ സമ്മതിച്ചാലേ ഇവൻ കൂടെ വരുള്ളൂ എന്ന ഇപ്പൊ പറയണേ " മഞ്ജുസ് പയ്യെ കയ്യിലെ അടവുകൾ പുറത്തെടുത്തു തുടങ്ങി . അതോടെ കക്ഷി എന്നെ ഒന്ന് ആശ്ചര്യത്തോടെ നോക്കി .
"ആണോടോ?" പുള്ളി ഗ്ലാസിലെ കട്ടൻ സ്വല്പം നുണഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .
"ഏയ് അങ്ങനെ ഒന്നും ഇല്ല .ഇതിപ്പോ നിങ്ങള് രണ്ടു പേര് പറഞ്ഞാലും ഞാൻ അനുസരിക്കാൻ ബാധ്യസ്ഥൻ ആണല്ലോ ..ഞാൻ നിങ്ങടെ കമ്പനിയിലെ എംപ്ലോയീ അല്ലെ" ഞാൻ ചെറു ചിരിയോടെ കളിയായി പറഞ്ഞതാണേലും അതുകേട്ടപ്പോൾ മഞ്ജുസിന്റെയും
💬 Comments
View all comments