0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

അതുകൊണ്ട് ഒരു സമയം ആകുമ്പോൾ ഞാൻ ഒക്കെ നിങ്ങളെ അങ്ങ് ഏൽപ്പിക്കും . അതുമാത്രം പറ്റില്ലെന്ന് മോൻ പറയരുത് .." പുള്ളി എന്നോട് ഒരപേക്ഷ പോലെ പറഞ്ഞു .

ശേ ..എന്താ അച്ഛാ ഇത് . അതിന്റെ ഒന്നും ആവശ്യം ഇല്ല . ഒകെ മഞ്ജുസിന്റെ പേരിൽ തന്നെ മതി . ഞാൻ ചുമ്മാ മേൽനോട്ടക്കാരൻ ആയിട്ട് ഇങ്ങനെ നിന്നോളം ..അതാണ് അതിന്റെ ശരി " ഞാൻ സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു .

ഞാൻ എന്തോ വലിയൊരാളെ പോലെ സംസാരിക്കുന്നത് കണ്ടു പുള്ളിയും ഒന്നമ്പരന്നു . അതുകൊണ്ട് തന്നെ പുള്ളി എന്നെ അടിമുടി ഒന്ന് നോക്കി .

"താൻ ആള് വല്ലാണ്ടെ മാറിയല്ലോടോ ..പഴയ ചെക്കൻ ഒന്നുമല്ല അല്ലെ " പുള്ളി എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

"ഏയ് അങ്ങനെ ഒന്നും ഇല്ല അച്ഛാ..." ഞാൻ പയ്യെ ചിരിച്ചു .

"മ്മ്..എന്നാപ്പിന്നെ അവള് പറഞ്ഞ പോലെ മോൻ വീട്ടിലോട്ടു ചെല്ല് . ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാം" പുള്ളി ഗൗരവത്തിൽ പറഞ്ഞതും ഞാൻ തലയാട്ടി .

പിന്നെ കുറച്ചു കഴിഞ്ഞതും ഞങ്ങൾ മഞ്ജുസിന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി , അവളുടെ സിംഗപ്പൂർ അമ്മാവനെ ഒന്ന് കാണണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും പുള്ളി തലേന്ന് രാത്രിയെ സ്കൂട്ട് ആയിരുന്നു

രണ്ടു പേരും കാറിൽ വന്നതുകൊണ്ട് രണ്ടു കാറുകളിൽ ആയിത്തന്നെ ആയിരുന്നു ഞങ്ങളുടെ മടക്കം . മഞ്ജു അവളുടെ കാറിൽ ആണ് എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്ക് എത്തിയത് . ഞാൻ ആണേൽ അവളുടെ പഴയ

💬 Comments

View all comments