Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
കാറിൽ ആണ് കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് എത്തിയത് .അതുകൊണ്ട് തന്നെ ഒരെണ്ണം അവിടെ ഇട്ടു പോകുന്നത് പ്രായോഗികമല്ല !
അങ്ങനെ ഉച്ചയോടു കൂടി ഞങ്ങൾ എന്റെ വീട്ടിലെത്തി . ഒരു മാസത്തോളം കഴിഞ്ഞാണ് ഞാൻ എന്റെ വീട്ടിലെത്തുന്നത് , അതിന്റെ സന്തോഷവും ആവേശവുമെല്ലാം എന്നിലും ഉണ്ടായിരുന്നു . ആദ്യം വീട്ടുമുറ്റത്തേക്ക് കയറിയത് മഞ്ജുസിന്റെ കാർ ആണ് . അതിനു പിറകെ ആയി എന്റെ വണ്ടിയും തുറന്നിട്ട ഗേറ്റിലൂടെ മുറ്റത്തേക്ക് കയറി .
ഞങ്ങൾ വരുന്നത് പ്രതീക്ഷിച്ചെന്ന പോലെ അഞ്ജു ഉമ്മറത്തെ കസേരയിൽ മൊബൈലും നോക്കി ഇരിപ്പുണ്ടായിരുന്നു . കാറുകൾ കണ്ടതും കക്ഷി എഴുനേറ്റു അകത്തേക്ക് നോക്കി വിളിച്ചു കൂവി . സാധാരണ വീട്ടു വേഷം ആയ ടി-ഷർട്ടും ഹാഫ് പാവാടയും ആണ് അഞ്ജുവിന്റെ വേഷം !
"അമ്മെ.....ദാ അവര് വന്നൂട്ടോ " അഞ്ജു സാമാന്യം ഉറക്കെത്തന്നെ കാറിവിളിച്ചു .
അതുകേട്ടിട്ടെന്നോണം അടുക്കളയിൽ ആയിരുന്ന എന്റെ അമ്മച്ചി സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ട് ഉമ്മറത്തേക്കെത്തി . അപ്പോഴേക്കും കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങിയിരുന്നു . മഞ്ജുസിനൊപ്പം ഞാൻ ഒരു നിറഞ്ഞ ചിരിയുമായി സ്വന്തം വീട്ടിലേക്ക് കയറി .
സ്വല്പം നാളുകൾക്ക് ശേഷം എന്നെ കാണുന്ന അമ്മയുടെ മുഖത്ത് സന്തോഷം കൊണ്ടുള്ള വിഷാദം കെട്ടിനിൽപ്പുണ്ട് . ആ കണ്ണുകളിൽ നേരിയ നനവും ഞാൻ ശ്രദ്ധിച്ചു . ആനന്ദ കണ്ണീർ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അഞ്ജുവിനും സന്തോഷം ഒകെ ഉണ്ടേലും അവളങ്ങനെ അത് പ്രകടിപ്പിക്കുന്ന ടൈപ്പ് അല്ല .
ഉമ്മറത്തേക്ക് കയറിയതും ഞാനെന്റെ അമ്മയെ പയ്യെ കെട്ടിപിടിച്ചു .
"എന്താണ് മകളെ ..കണ്ടിട്ട്
💬 Comments
View all comments